| 
കശ്മീര്‍ വെടിവയ്പ്: മരണം മൂന്നായി
ശ്രീനഗര്‍: ശ്രീനഗറില്‍ കര്‍ഫ്യൂ ലംഘിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ സിആര്‍പിഎഫ്
നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും
ഉള്‍പ്പെടുന്നു. 70 പേര്‍ക്ക് പരുക്കേറ്റു. കത്വയില്‍ പ്രക്ഷോഭകാരികള്‍ക്കു
നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
full
story manorama
ഒറീസയില്‍ കന്യാസ്ത്രീയെ ചുട്ടുകൊന്നു
ഭുവനേശ്വര്‍: ഒറീസയില്‍ കന്യാസ്ത്രീയെ ജീവനോടെ തീകൊളുത്തിക്കൊന്നതായി റിപ്പോര്‍ട്ട്.
അനാഥാലയത്തിനും തീവച്ചതായി അറിയുന്നു. ഒറീസയിലെ ബര്‍ഗഡില്‍ ഇന്നു നാലുമണിയോടെയാണ്
സംഭവം.
full
story manorama
എച്ച്എഎല്‍ പാര്‍ക്കിന് പ്രതിരോധ മന്ത്രി ശിലയിട്ടു
കാസര്‍കോട്: പ്രതിരോധ വകുപ്പില്‍ നിന്നു കൂടുതല്‍ പദ്ധതികള്‍ ഉടന്‍ കേരളത്തിനു
ലഭിക്കുമെന്ന ഉറപ്പുനല്‍കി, സീതാംഗോളി കിന്‍ഫ്ര പാര്‍ക്കില്‍ എച്ച്എഎല്‍
യൂണിറ്റിനു കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി ശിലയിട്ടു. കൂടുതല്‍ ബൃഹദ്പദ്ധതികള്‍
കേരളത്തിനായി കേന്ദ്ര പ്രതിരോധ വകുപ്പു കരുതി വച്ചിട്ടുണ്ടെന്നും വൈകാതെ
പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നുമുള്ള ആന്റണിയുടെ വാക്കുകള്‍ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ
സദസ് കരഘോഷത്തോടെ സ്വീകരിച്ച
full
story malayala manorama
ഹരിപ്പാട് റയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തി
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയ്ക്ക് സമീപം റയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി.
ഇതേ തുടര്‍ന്ന് തീരദേശ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം അല്‍പസമയം തടസപ്പെട്ടു.
പിന്നീട് വിള്ളല്‍ പരിഹരിച്ച് ഗതാഗതം പുനസ്ഥാപിച്ചു.
full
story malayala manorama
നാടെങ്ങും ജന്‍മാഷ്ടമി ആഘോഷം
കോട്ടയം: നാടും നഗരവും ജന്‍മാഷ്ടമി ആഘോഷിക്കുന്നു. ജന്‍മാഷ്ടമിയോടനുബന്ധിച്ച്
കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ശോഭാ ഘോഷയാത്രകള്‍ നടന്നു. കണ്ണന്റെ പിറന്നാള്‍
ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ തിരക്കനുഭവപ്പെടുന്നുണ്ട്
full
story malayala manorama
ഫുട്ബോളില്‍ അര്‍ജന്റീനയ്ക്കു സ്വര്‍ണം
ബെയ്ജിങ്: ഒളിംപിക്സ് ഫുട്ബോളില്‍ അര്‍ജന്റീനയ്ക്കു സ്വര്‍ണം. നൈജീരിയയെഎതിരില്ലാത്ത
ഒരു ഗോളിന് തോല്‍പിച്ചാണ് അര്‍ജന്റീന സ്വര്‍ണം നേടിയത്.
full story malayala manorama
പണിമുടക്ക്: ചിലയിടങ്ങളില്‍ അക്രമം
ബുധനാഴ്ച രാജ്യവ്യാപകമായി ഇടതുപക്ഷം നടത്തുന്ന 24 മണിക്കൂര്‍ പൊതുപണിമുടക്കിനോട്
അനുബന്ധിച്ച് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അക്രമം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍.വയനാട്ടില്‍
അഡ്‌ഹാക്കില്‍ ജോലിക്കെത്തിയ കൃഷി ഓഫീസറെ പണിമുടക്ക് അനുകൂലികള്‍ കൈയേറ്റം
ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇതിനൊപ്പം കണ്ണൂര്‍ താഴെ ചൊവ്വയില്‍ പണിമുടക്ക്
അനുകൂലികള്‍ പോസ്റ്റോഫീസ് അടിച്ചു തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
full
story web duniya
പണിമുടക്ക് തുടങ്ങി, സര്‍ക്കാര്‍സ്ഥാപനങ്ങള്‍ സ്തംഭിക്കും
തിരുവനന്തപുരം: ഇടത് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ
പണിമുടക്ക് ഇന്നലെ അര്‍ധരാത്രി തുടങ്ങി. കേരളത്തില്‍ ഭരണകക്ഷികള്‍ തന്നെ
പങ്കാളികളായതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ സമരം ബാധിക്കും.
കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും
ജീവനക്കാര്‍ പണിമുടക്കുന്നതിനാല്‍ ബസ് ഓടുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ലെന്ന്
എംഡി: ടി.പി. സെന്‍കുമാര്‍ പറഞ്ഞു.
full story malayala manorama
വൈദ്യുതി: സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തി
സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് അമ്പത് പൈസ തെര്‍മല്‍
സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു.
അടുത്തമാസം ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
full
story web duniya
മുഷറഫ് രാജി പ്രഖ്യാപിച്ചു
പാകിസ്ഥാന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് രാജി തീരുമാനം പ്രഖ്യാപിച്ചു. രാജിവയ്ക്കാന്‍
സമ്മര്‍ദ്ദമേറിയതിനെ തുടര്‍ന്നാണിതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന
ചെയ്തുകൊണ്ടാണ് അദ്ദേഹം രാജി തീരുമാനം പ്രഖ്യാപിച്ചത്.
full
story web duniya
സ്വര്‍ണം വാരി ചൈന കുതിക്കുന്നു
ബെയ്ജിങ്: ബെയ്ജിങ് ഒളിംപിക്സില്‍ സ്വര്‍ണം വാരി ചൈന കുതിക്കുന്നു. ഓഗസ്റ്റ്
എട്ടിനാരംഭിച്ച ഒളിംപിക്സില്‍ ചൈന ഇതുവരെ 31 സ്വര്‍ണം നേടി മെഡല്‍പട്ടികയില്‍
മുന്നില്‍ നില്‍ക്കുന്നു. 13 വെള്ളിയും 11 വെങ്കലവുമടക്കം ചൈന ഇതുവരെ 55
മെഡലുകള്‍ നേടിയിട്ടുണ്ട്
full
story malayala manorama
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവില്ല:ആന്റണി
ന്യൂഡല്‍ഹി: കേരളത്തിലെ ഒരു മണ്ഡലത്തില്‍നിന്നുംഅടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍
താന്‍ സ്ഥാനാര്‍ഥിയാവില്ലെന്ന് പ്രതിരോധ മന്ത്രി എ.കെ.ആന്റണി പ്രസ്താവിച്ചു.
വികസന കാര്യത്തില്‍ താല്‍പര്യമെടുക്കുന്നത് സ്ഥാനാര്‍ഥിത്വത്തില്‍ കണ്ണുവച്ചല്ല.
വികസനത്തില്‍ തനിക്കു രാഷ്ട്രീയമില്ല
full
story malayala manorama
മിച്ചഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കും - പിണറായി
സംസ്ഥാന സര്‍ക്കാരിന്‍റെ കൈവശമുള്ള മിച്ചഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം
ചെയ്യണമെന്നു തന്നെയാണ് പാര്‍ട്ടിയുടെ നയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി
പിണറായി വിജയന്‍ പറഞ്ഞു.
full
story web duniya
'സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ സിമി
സ്ഫോടനങ്ങള്‍ക്ക് കേരള ബന്ധം
ജൂലൈ 26 ന് അഹമ്മദാബാദില്‍ നടന്ന സ്ഫോടന പരമ്പരയുടെ സൂത്രധാരനെ പിടികൂടിയതായി
അഹമ്മദാബാദ് പൊലീസ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ അസംഗഡില്‍ നിന്നാണ്
സിമി പ്രവര്‍ത്തകനായ മുഫ്തി അബു ബഷീറിനെ ശനിയാഴ്ച പിടികൂടിയതെന്ന് ഗുജറാത്ത്
ഡിജിപി പി സി പാണ്ഡെ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.
full
story webduniya
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക ലക്ഷ്യം'
ന്യൂഡല്‍ഹി: രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധയിലൂടെ ഗ്രാമീണ മേഖലയിലെ കാര്‍ഷിക
പുരോഗതിക്കായി 25,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി
പറഞ്ഞു. തൊഴിലില്ലായ്മ നേരിടുന്നതിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് നമ്മുടെ
പുതിയ ലക്ഷ്യം. ഗ്രാമീണ മേഖലയുടെ അടിസ്ഥാന സൌകര്യവികസനത്തിന് വഴിയൊരുക്കും,
ഗ്രാമങ്ങളിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി പദ്ധതി
നടപ്പാക്കു മെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്യ്രത്തിന്റെ അറുപത്തിയൊന്നാം
വാര്‍ഷികത്തോട് അനുബന്ധിച്ച് ചെങ്കോട്ടയില്‍ നടന്ന ആഘോഷ പരിപാടികളെ അഭിസംബോധന
ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
full
story malayala manorama
സ്വര്‍ണവേട്ടയില്‍ ചൈന കുതിക്കുന്നു
ബെയ്ജിങ്: ബെയ്ജിങ് ഒളിംപിക്സില്‍ സ്വര്‍ണ വേട്ടയില്‍ ചൈന കുതിക്കുന്നു.
17 സ്വര്‍ണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവുമായി മെഡല്‍ പട്ടികയില്‍ ചൈന
മുന്നില്‍ നില്‍ക്കുന്നു. 10 സ്വര്‍ണവും എട്ടു വെള്ളിയും 10 വെങ്കലവുമായി
അമേരിക്ക തൊട്ടു പിന്നിലുണ്ട്. 28 മെഡലുകളാണ് അമേരിക്ക ഇതുവരെ നേടിയത്.
full
story malayala manorama
പെട്രോള്‍ പമ്പ് സമയമാറ്റം തല്‍ക്കാലമില്ല
കൊച്ചി: പെട്രോള്‍ പമ്പുകളുടെ പ്രവൃത്തിസമയത്തിലുള്ള മാറ്റം തല്‍ക്കാലം നടപ്പാക്കുന്നില്ലെന്ന്
ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് ഹൈക്കോടതിയെ അറിയിച്ചു. കോടതിയുടെ
തീരുമാനം അറിയുന്നതുവരെ സമയമാറ്റം നിര്‍ത്തിവയ്ക്കാനാണു തീരുമാനം. കഴിഞ്ഞ
12നു ഫെഡറേഷന്‍ പ്രസിഡന്റ് എം.എസ്. മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
full
story malayala manorama
പ്ളസ് വണ്‍: ആളെത്താതെ 27,000 സീറ്റ്
ഏകജാലകം വഴിയുള്ള പ്ളസ് വണ്‍ പ്രവേശനത്തില്‍ വിദ്യാഭ്യാസവകുപ്പിന്റെ കണക്കുകളും
കണക്കുകൂട്ടലുകളും പിഴച്ചു. അന്തിമ അലോട്മെന്റ് എന്ന പേരില്‍ നടത്തിയ നാലാം
അലോട്മെന്റിനു ശേഷം ഇരുപത്തേഴായിരത്തില്‍പ്പരം ഒഴിവുകളാണു സംസ്ഥാനത്തെ ഹയര്‍
സെക്കന്‍ഡറി സ്കൂളുകളിലുള്ളത്
full
story malayala manorama
ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന
കൊണ്ടോട്ടി: ഗള്‍ഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് ആഭ്യന്തര, വിദേശ
വിമാനക്കമ്പനികള്‍ കുത്തനെ കൂട്ടി. യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതിനെ
തുടര്‍ന്നാണ് ഇരട്ടിയിലധികം വരുന്ന വര്‍ധന. പുതിയ നിരക്ക് 15ന് പ്രാബല്യത്തില്‍
വരും. ചില സ്ഥലങ്ങളിലേക്ക് നിരക്ക് മൂന്നിരട്ടിയോളം വര്‍ധിച്ചു. സ്കൂള്‍
അവധി കഴിഞ്ഞ് മലയാളികള്‍ ഗള്‍ഫിലേക്കു മടങ്ങുന്ന സമയമായതിനാലാണ് ടിക്കറ്റ്
നിരക്ക് വര്‍ധിപ്പിച്ചത്.
full
story malayala manorama
സ്വര്‍ണം വാരിക്കൂട്ടി ഫെല്‍പ്സ്
ബെയ്ജിങ്: അമേരിക്കയുടെ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്സിന് ബെയ്ജിങ് ഒളിംപിക്സില്‍
മൂന്നാം സ്വര്‍ണം. നീന്തല്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് ഫെല്‍പ്സ് റെക്കോര്‍ഡോടെ
സ്വര്‍ണം കരസ്ഥമാക്കിയത്. സ്വന്തം റെക്കോര്‍ഡാണ് ഫെല്‍പ്സ് തിരുത്തിയത്
full
story malayala manorama
റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം: ബുഷ്
വാഷിങ്ടണ്‍: ദക്ഷിണ ഒസേഷ്യയില്‍ ജോര്‍ജിയയുമായി തുടരുന്ന രൂക്ഷപോരാട്ടം വെടിനിര്‍ത്തല്‍
പ്രഖ്യാപിച്ച് റഷ്യ അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്
ഡബ്ളു. ബുഷ്. ബോംബാക്രമങ്ങളിലൂടെയും മറ്റും ജോര്‍ജിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍
ശ്രമിക്കുന്ന റഷ്യയുടെ നടപടി ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അംഗീകരിക്കാന്‍
ആവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു
full
story malayala manorama
ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണം
ബെയ്ജിങ്: ബെയ്ജിങ് ഒളിംപിക്സില്‍ ഇന്ത്യയ്ക്കു ആദ്യ സ്വര്‍ണം. പത്തു മീറ്റര്‍
എയര്‍ റൈഫിളില്‍ അഭിനവ് അഭിനവ് ബിന്ദ്രയാണ് സ്വര്‍ണം നേടിയത്. വ്യക്തിഗത
ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ ഒളിംപിക്സ് സ്വര്‍ണമാണിത്. ഇതോടെ മെഡല്‍ നിലയില്‍
ഇന്ത്യ പതിനൊന്നാം സ്ഥാനത്തെത്തി. 28 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയ്ക്കു ഒളിംപിക്സില്‍
സ്വര്‍ണം നേടാനാകുന്നത്. അഭിനവിനെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും
രാഷ്ട്രപതി പ്രതിഭാ പാട്ടിലൂം അഭിനന്ദിച്ചു.
full
story malayala manorama
പെട്രോള്‍വില മാസംതോറും പുതുക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: മാസം തോറും പെട്രോള്‍ വിലയില്‍ രണ്ടര രൂപ വീതം വര്‍ധിപ്പിക്കാന്‍
ശുപാര്‍ശ. ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം സംബന്ധിച്ച് പഠിക്കാന്‍
പ്രധാനമന്ത്രി നിയോഗിച്ച സമിതിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
full
story malayala manorama
അഞ്ചു സ്വര്‍ണവുമായി ചൈന മുന്നേറ്റം തുടരുന്നു
ബെയ്ജിങ്: ബെയ്ജിങ് ഒളിംപിക്സില്‍ അഞ്ചു സ്വര്‍ണവും രണ്ടുവെള്ളിയുമായി ചൈന
മുന്നേറ്റം തുടരുന്നു. മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയുമായി ദക്ഷിണ കൊറിയ
രണ്ടാം സ്ഥാനത്തെത്തി.
full
story malayala manorama
നെഹ്റു ട്രോഫി കാരിച്ചാല്‍ ചുണ്ടന്
ആലപ്പുഴ: അന്‍പത്തി ആറാമത് നെഹ്രുട്രോഫി കൊല്ലം ജീസസ് ബോട്ട് ക്ളബിന്റെ കാരിച്ചാല്‍
ചുണ്ടന്. പുന്നമടക്കായലിലെ ഓളങ്ങളെ പുളകമണിയിച്ച് നടന്ന ജലമാമാങ്കത്തില്‍
ചരിത്രം കുറിച്ച് കാരിച്ചാല്‍ ചുണ്ടന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ
കൈയോപ്പോടു കൂടിയ ട്രോഫി സ്വന്തമാക്കി.
full
story malayala manorama
സൈക്ളിങ്ങില്‍ സ്പെയിന് സ്വര്‍ണം
ബെയ്ജിങ്: ബെയ്ജിങ് ഒളിംപിക്സില്‍ സൈക്ളിങ്ങില്‍ (റോഡ് റെയ്സ്) സ്പെയിന്റെ
സാമുവല്‍ സാഞ്ചസ് സ്വര്‍ണം നേടി. ഇറ്റലിയുടെ ഡേവിഡ് റബല്ലിനാണ് വെള്ളി. സ്വിറ്റ്സര്‍ലന്‍ഡിന്റെ
ഫാബിയന്‍ കാന്‍സല്ലാറയ്ക്ക് വെങ്കലം. ആറുമണിക്കൂര്‍ 23 മിനിറ്റ് 49 സെക്കന്‍ഡ്
സമയത്തിലാണ് സാമുവല്‍ സ്വര്‍ണം നേടിയത്
full
story malayala manorama
മൂന്ന് അഫ്ഗാന്‍കാര്‍ കുണ്ടറയില്‍ പിടിയില്‍
കുണ്ടറ: സ്വകാര്യ ലോഡ്ജില്‍ വ്യാജ പേരില്‍ മുറിയടുത്ത മൂന്ന് അഫ്ഗാന്‍കാരെ
പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അഹമ്മദാബാദ് സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന
സംശയത്തില്‍ പൊലീസ് പുറത്തുവിട്ട ഭീകരരുടെ രേഖാചിത്രങ്ങളില്‍ ഒന്നുമായി ഇവരില്‍
ഒരാള്‍ക്ക് ഏറെ സാദൃശ്യമുണ്ട്.
full
story malayala manorama
എപിഎല്‍കാര്‍ക്കുള്ള റേഷന്‍ വിതരണം നിര്‍ത്തി; ഗോഡൌണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍
കുന്നുകൂടി
കോഴിക്കോട്: എപിഎല്‍ വിഭാഗത്തില്‍പെട്ടവര്‍ക്കുള്ള റേഷന്‍ വിതരണം നിര്‍ത്തിയതോടെ
കേരളത്തിലെ എഫ്സിഐ ഗോഡൌണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കുന്നു.
തിരുവനന്തപുരം മുതല്‍ നീലേശ്വരം വരെ 20 ഗോഡൌണുകളിലായി 4,76,016 മെട്രിക്
ടണ്‍ ധാന്യങ്ങളാണുള്ളത്. അരിയും ഗോതമ്പും സംഭരണ ശേഷിയില്‍ കൂടുതല്‍ സ്റ്റോക്കുണ്ടെങ്കിലും
റേഷന്‍ വിതരണം ഗണ്യമായി കുറഞ്ഞിരിക്കയാണ്.
full
story malayala manorama
ഷൊര്‍ണൂര്‍: മുരളിയും കൂട്ടരും രാജിവച്ചു
ഷൊര്‍ണൂര്‍ നഗരസഭയില്‍ നിന്ന് വൈസ് ചെയര്‍മാന്‍ എം.ആര്‍ മുരളി ഉള്‍പ്പെടെ
ഒന്‍പത് അംഗങ്ങള്‍ ഇന്ന് രാജിവച്ചു. രാജിക്കത്ത് വൈകിട്ട് മുന്‍സിപ്പല്‍
സെക്രട്ടറിക്ക് കൈമാറി.നഗരസഭയിലെ ഭരണപക്ഷമായ സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍
മുരളിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനിരിക്കെയാണ് മുരളിയും കൂട്ടരും
രാജിവച്ച്. തെരെഞ്ഞെടുപ്പിനെ നേരിടാനാണ് ഇവരുടെ തീരുമാനം. മുരളിക്കൊപ്പം
ഉള്ള അംഗങ്ങളില്‍ പാര്‍ട്ടി അംഗത്വം ഉള്ളവര്‍ക്കെതിരെ സി.പി.എം ഇതുവരെ നടപടിയൊന്നും
എടുത്തിട്ടില്ല
full
story web duniya
ലോഡ്ഷെഡിങ് പിന്‍വലിക്കില്ല
തിരുവനന്തപുരം: കഴിഞ്ഞയാഴ്ച ലഭിച്ച മഴകൊണ്ടും വൈദ്യുതി പ്രതിസന്ധിക്ക് അയവുവരാത്ത
സാഹചര്യത്തില്‍ ലോഡ്ഷെഡിങ്ങും എച്ച്ടി, ഇഎച്ച്ടി വിഭാഗക്കാര്‍ക്കുള്ള നിയന്ത്രണവും
പിന്‍വലിക്കാനുള്ള സാഹചര്യമില്ലെന്നു വൈദ്യുതി ബോര്‍ഡിന്റെ ഉന്നതതല യോഗം
വിലയിരുത്തി. ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയിട്ടും ഉപയോഗത്തിലുണ്ടായ കുറവ് വെറും
എട്ടു ലക്ഷം യൂണിറ്റാണ്
full
story malayala manorama
അഭയ കേസ്: സിഡിയില്‍ കൃത്രിമമെന്ന് സംശയം
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ സംശയിക്കപ്പെടുന്നവരുടെ നാര്‍കോ അനാലിസിസ്
ചിത്രീകരിച്ച സിഡിയില്‍ കൃത്രിമം നടന്നതായി സംശയമുണ്ടെന്നു ഹൈക്കോടതി. നാര്‍കോ
പരിശോധനയുടെ പൂര്‍ണ രൂപം സിഡിയില്‍ ഇല്ല. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടു
ശരിയായ രീതിയിലുള്ള പരിശോധന നടന്നിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
full
story malayala manorama
സെസ് പദവി: ഒടുവില്‍ സിപിഎം പച്ചക്കൊടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യനിക്ഷേപകരുടെ അടക്കമുള്ള പ്രത്യേക സാമ്പത്തിക
മേഖല(സെസ്) അപേക്ഷകള്‍ മന്ത്രിസഭാ ശുപാര്‍ശയോടെ എത്രയുംവേഗം കേന്ദ്രസര്‍ക്കാരിനു
സമര്‍പ്പിക്കാന്‍ സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് വി.എസ് സര്‍ക്കാരിനു നിര്‍ദേശം
നല്‍കി. മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും തമ്മില്‍ ഇക്കാര്യത്തിലുണ്ടായ
നയപരമായ ഭിന്നത മൂലം അപേക്ഷകളില്‍ തീരുമാനം അനന്തമായി നീണ്ട സാഹചര്യത്തിലാണ്
ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റെ
ഇൌ വൈകിയ പച്ചക്കൊടി.
full
story malayala manorama
നികുതി ദായകരില്‍ മായാവതി മുന്നില്‍
ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവുമധികം നികുതി നല്‍കുന്നത്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി. ഇന്ത്യയില്‍ ഏറ്റവുമധികം നികുതി നല്‍കുന്ന
ആദ്യ 20 പേരില്‍ മായാവതി ഉള്‍പ്പെടുന്നതായി വരുമാന നികുതി വകുപ്പിന്റെ കണക്കുകള്‍
ഉദ്ധരിച്ച് ഒരു ദേശീയ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മായാവതിയുടെ
ഈ വര്‍ഷത്തെ വാര്‍ഷിക വരുമാനം 75 -80 കോടി ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍
പറയുന്നു.
full
story malayala manorama
പച്ചക്കറി കൃഷിക്ക് സഹായം നല്‍കും: മുല്ലക്കര
പച്ചക്കറി കൃഷിക്ക് നാല് ശതമാനം പലിശ നിരക്കില്‍ നിശ്ചിത കാലയളവിലേക്ക് വായ്പ
ലഭ്യമാക്കുമെന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍. സഹകരണ വകുപ്പുമായി
ചേര്‍ന്നാകും പദ്ധതി നടപ്പാക്കുക.
full
story web duniya
പെട്രോള്‍ പമ്പുകള്‍ക്ക് ഞായറാഴ്ച അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയത്തില്‍
മാറ്റം. ഞായറാഴ്ചകളില്‍ പമ്പുകള്‍ക്ക് അവധി ആയിരിക്കുമെന്ന് പെട്രോള്‍ പമ്പുടമകള്‍
അറിയിച്ചു.
full
story malayala manorama
ആണവകരാറിന് ഇനിയും കടമ്പകളേറെ: യുഎസ്
വാഷിങ്ടണ്‍: ആണവകരാര്‍ നടപ്പാക്കുന്നതിനുള്ള സുരക്ഷാ മാനദണ്ഡ കരാറിന് ആണവവിതരണ
രാജ്യങ്ങളുടെ അംഗീകാരം നേടുന്നതിന് ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ടെന്ന്
അമേരിക്ക വെളിപ്പെടുത്തി.
full
story malayala manorama
കേന്ദ്രമന്ത്രി കള്ളം പറയുന്നു - ദിവാകരന്‍
എ.പി.എല്ലുകാരുടെ അരിപ്രശ്നത്തില്‍ കേന്ദ്രമന്ത്രി ശരത് പവാര്‍ കള്ളം പറയുകയാണെന്ന്
സംസ്ഥാന ഭക്‍ഷ്യവകുപ്പ് മന്ത്രി സി. ദിവാകരന്‍ പറഞ്ഞു.എ.പി.എല്‍ വിഭാഗക്കാര്‍ക്കായി
ഒരു മാസം 17,056 ടണ്‍ അരി മതിയാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്ന്
കേന്ദ്ര ഭക്‍ഷ്യ വകുപ്പ് മന്ത്രി ശരത്പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇത് ശരിയല്ലെന്നാണ് സംസ്ഥാന മന്ത്രി ദിവാകരന്‍ വാര്‍ത്താക്കുറിപ്പിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
full story web duniya
ജാലകം അടയ്ക്കുന്നു; വീണ്ടും പഴയ പട്ടിക
തൊടുപുഴ: പ്ളസ് വണ്‍ പ്രവേശന പ്രക്രിയ ഏകജാലക സംവിധാനം വഴി പൂര്‍ണമാക്കാന്‍
കഴിയാത്ത സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റില്‍ നിന്നു പ്രവേശനം നല്‍കുന്ന പഴയ
സംവിധാനംകൂടി വീണ്ടും പുനഃസ്ഥാപിക്കാന്‍ വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നു.
മൂന്ന് അലോട്ട്മെന്റുകള്‍ കഴിഞ്ഞിട്ടും പ്രവേശനം പൂര്‍ണമാകാത്ത സാഹചര്യത്തിലാണു
ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നത്.
full story malayala manorama
സൈബര്‍ കുറ്റകൃത്യം തടയാന്‍ നിയമം ഉടന്‍'
തിരുവനന്തപുരം: കംപ്യൂട്ടറും മൊബൈല്‍ ഫോണും മറ്റും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍
തടയാന്‍ (സൈബര്‍ ക്രൈം) ഉടന്‍ നിയമം കൊണ്ടുവരുമെന്നു മന്ത്രിസഭായോഗത്തിനു
ശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു. എസ്എംഎസ് സന്ദേശത്തിലൂടെ
നടത്തുന്ന വ്യാജ ബോംബ് ഭീഷണി ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ ഉദ്ദേശിച്ചുള്ളതാണു
നിര്‍ദിഷ്ട നിയമം.
full
story malayala manorama
കേന്ദ്രം വെട്ടിക്കുറച്ചു; അരി എവിടെ?
തിരുവനന്തപുരം: ദാരിദ്യ്രരേഖയ്ക്കു മുകളിലുള്ള വിഭാഗത്തിനു (എപിഎല്‍) ഡിസംബര്‍
വരെ റേഷന്‍ വിഹിതം നല്‍കാനാവില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി
ഭക്ഷ്യമന്ത്രി സി. ദിവാകരന്‍. ഒാണക്കാലത്തേക്കു കൂടുതല്‍ അരി നല്‍കണമെന്ന
ആവശ്യം പരിഗണിക്കാമെന്നു നേരത്തേ സമ്മതിച്ച കേന്ദ്രം ഇപ്പോള്‍ നിലപാടു മാറ്റിയിരിക്കയാണെന്ന്്
അദ്ദേഹം കുറ്റപ്പെടുത്തി.
full
story malayala manorama
കനത്ത മഴയാണെങ്കിലും ലോഡ്ഷെഡിങ് തുടരും
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ജലസംഭരണികളിലേക്ക് നീരൊഴുക്കു ശക്തമായെങ്കിലും
വൈദ്യുതി ബോര്‍ഡ് ലോഡ്ഷെഡിങ് പിന്‍വലിക്കില്ല. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്
കഴിഞ്ഞ വര്‍ഷത്തെ നിലയിലെത്താന്‍ ഇനി 60 അടി കൂടി ഉയരണം. ഇനിയുള്ള ദിവസങ്ങളില്‍
എത്ര ശക്തമായ മഴ ലഭിച്ചാലും വന്‍കിട അണക്കെട്ടുകളായ ഇടുക്കി, ശബരിഗിരി, ഇടമലയാര്‍
എന്നിവ നിറയാന്‍ സാധ്യതയില്ല
full
story malayala manorama
ബസ് സമരം മാറ്റി
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ നിരക്കു വര്‍ധിപ്പിക്കണമെന്നാവശ്യ പ്പെട്ടു
ബസ് ഉടമകള്‍ അടുത്തമാസം ഒന്നിനു തുടങ്ങാനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചു.
മന്ത്രി മാത്യു ടി. തോമസുമായി ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓര്‍ഡിനേഷന്‍
കമ്മിറ്റി ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്.
full
story malayala manorama
പാക്ക് സൈനികര്‍ അതിര്‍ത്തി ലംഘിച്ചു; വെടിവയ്പ്
ശ്രീനഗര്‍: കശ്മീരിലെ കുപ്വാരയില്‍ 15 പാക്കിസ്ഥാന്‍ സൈനികര്‍ നിയന്ത്രണരേഖ
കടന്ന് ഇന്ത്യന്‍ സൈനിക പോസ്റ്റുകളിലേക്ക് ആക്രമണം നടത്തി. വെടിവയ്പ്പില്‍
ഒരു ഇന്ത്യന്‍ സൈനികനും നാല് പാക്ക് സൈനികരും കൊല്ലപ്പെട്ടതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
വെടിവയ്പ് തുടരുകയാണ്
full
story malayala manorama
തട്ടേക്കാട് ദുരന്തം: ശിക്ഷാ നടപടികള്‍ തടഞ്ഞു
കൊച്ചി: തട്ടേക്കാട് ബോട്ട് ദുരന്തത്തില്‍ ഡ്രൈവര്‍ രാജുവിന്റെ ശിക്ഷാനടപടികള്‍
ഹൈക്കോടതി തടഞ്ഞു. രാജുവിന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം അഡീഷണല്‍
സെഷന്‍സ് കോടതി രാജുവിന് അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ
വിധിച്ചത്. ഇതിനെതിരെ രാജു നല്കിയ അപ്പീലാണ് ജസ്റ്റിസ് ആര്‍.ബസന്ത് ഫയലില്‍
സ്വീകരിച്ചത്.
full
story malayala manorama
സ്ഫോടനഭീഷണി: കേരളം വിറച്ചു
തിരുവനന്തപുരം: കേരളത്തില്‍ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടാകുമെന്ന രണ്ടു സന്ദേശങ്ങളെ
തുടര്‍ന്ന് ഇന്നലെ സംസ്ഥാനം ആശങ്കയുടെ മുള്‍മുനയിലും അതീവ ജാഗ്രതയിലുമായി.
വൈകുന്നേരം ഏഴുമണിക്കു സ്ഫോടനങ്ങള്‍ നടക്കുമെന്ന് ബാംഗൂരില്‍ ടിവി 9 ചാനലിലേക്കു
ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശങ്ങളാണ് പരിഭ്രാന്തി പരത്തിയത്. ഇൌ സമയം കടന്നുകിട്ടാനുള്ള
ആശങ്കാഭരിതമായ കാത്തിരിപ്പിലായി സംസ്ഥാനം. വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ
പ്രധാന കേന്ദ്രങ്ങളെല്ലാം കനത്ത പൊലീസ് കാവലിലായിരുന്നു.
full
story malayala manorama
പട്ടാമ്പി കൂട്ടക്കൊല: റജികുമാര്‍ പിടിയില്‍
കോട്ടയം: പട്ടാമ്പി ആമയൂര്‍ കൊലപാതക പരമ്പരയിലെ പ്രതിയെന്നു സംശയിക്കുന്ന
പാലാ ചക്കാമ്പുഴ പറമ്പത്തേട്ട് റജികുമാര്‍ (40) പൊലീസ് പിടിയിലായി.മെഡിക്കല്‍
കോളജ് ബസ് സ്റ്റാന്‍ഡില്‍നിന്നു നാട്ടുകാര്‍ ഇയാളെ പിടികൂടി ഗാന്ധിനഗര്‍
പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു
full
story malayala manorama
സ്ഫോടനമുണ്ടാകുമെന്ന് വീണ്ടും സന്ദേശം
ബാംഗൂര്‍: കേരളത്തില്‍ സ്ഫോടനം ഉണ്ടാകുമെന്ന് വീണ്ടും സന്ദേശം. ഇന്നു രാത്രി
ഏഴുമണിക്ക് സ്ഫോടനം ഉണ്ടാകുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ടിവി 9 ന്റെ
ബാംഗൂരിലെ ഇന്‍പുട്ട് ഡെസ്കിലേക്ക് പാക്കിസ്ഥാനില്‍ നിന്നെന്ന് അവകാശപ്പെട്ടു
3.28 നാണു ഫോണ്‍ സന്ദേശം ലഭിച്ചത്. ഇന്നു വൈകിട്ട് ഏഴു മണിക്കു കേരളത്തില്‍
സ്ഫോടനമുണ്ടാകുമത്രെ. 091118809 എന്ന നമ്പരില്‍നിന്നു വിളിച്ചയാള്‍ ഹിന്ദിയിലാണു
സംസാരിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല.
ഇതേ തുടര്‍ന്ന് കേരളത്തില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം
നല്‍കിയിട്ടുണ്ട്.
full
story malayala manorama
ശാന്താ പി.നായര്‍ അന്തരിച്ചു
പിന്നണി ഗായിക ശാന്താ പി. നായര്‍ (79) അന്തരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ
ചെന്നൈയിലെ കോടമ്പാക്കത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നൂറിലേറെ മലയാള
ചിത്രങ്ങളില്‍ അവര്‍ പാടിയിട്ടുണ്ട്.
full
story web duniya
അഹമ്മദാബാദിലും സ്ഫോടന പരമ്പര
ബാംഗ്ലൂര്‍ നഗരത്തെ നടുക്കിയ പരമ്പര സ്ഫോടനം കഴിഞ്ഞ് അടുത്ത ദിവസം തന്നെ
അഹമ്മദാബാദിലും സ്ഫോടന പരമ്പര നടന്നു. സ്ഫോടനത്തില്‍ പതിനഞ്ച് പേര്‍ക്ക്
പരുക്ക് പറ്റിയതായാണ് പ്രാഥമിക വിവരങ്ങള്‍.നാല് സ്ഫോടനങ്ങളാണ് നടന്നത്. ആദ്യത്തേത്
റായ്‌പൂരില്‍ ആയിരുന്നു. രണ്ടാമത്തേത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ
മണിനഗറിലും.
full
story web duniya
ഇന്ത്യ നടുങ്ങിയ നിമിഷങ്ങള്‍
ബാംഗൂര്‍: ഒരിടവേളയ്ക്ക് ശേഷം വീണ്ടും തീവ്രവാദികള്‍ ഇന്ത്യയില്‍ ആഞ്ഞടിക്കാന്‍
തുടങ്ങുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വെള്ളിയാഴ്ച ബാംഗൂരില്‍ ആറിടത്തായി
നടന്ന സ്ഫോടന പരമ്പര. ആസൂത്രിതമായി ഇന്ത്യയില്‍ എവിടെയും ആക്രമണം നടത്താന്‍
തീവ്രവാദികള്‍ക്ക് ഇപ്പോഴും കഴിയുന്നുവെന്നാണ് ഈ സ്ഫോടന പരമ്പരയിലൂടെ വെളിപ്പെടുന്നത്.
ഇന്ത്യയുടെ ഐടി സിരാകേന്ദ്രമായ ബാംഗൂരിനെ ലക്ഷ്യം വെച്ച് തീവ്രവാദികള്‍ അടുത്തകാലത്തായി
നടത്തിയ രണ്ടാമത്തെ ആക്രമണമാണ് ഇപ്പോഴത്തേത്.
full
story malayala manorama
ദേശസാല്‍ക്കരണം: കെഎസ്ആര്‍ടിസിക്ക് തിരിച്ചടി
കൊച്ചി: കേരളത്തിലെ 31 ബസ് റൂട്ടുകള്‍ ദേശസാല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍
ഉത്തരവിലെ പ്രധാന വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കി.
കെഎസ്ആര്‍ടിസിക്ക് കുത്തക നല്‍കിക്കൊണ്ടുള്ള വ്യവസ്ഥകളാണ് ബസ് റൂട്ടുകള്‍
ദേശസാല്‍ക്കരിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പരാതിപ്പെട്ടുള്ള
ഒരുകൂട്ടം ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്.
full
story malayala manorama
സോമനാഥ് പാര്‍ട്ടിക്ക് പുറത്ത്
ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ സിപിഎം പുറത്താക്കി.
സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കണമെന്ന പാര്‍ട്ടി നിര്‍ദേശം അവഗണിച്ചതിനാണ്
നടപടി. പാര്‍ട്ടി ഭരണഘടന ലംഘിച്ചതും പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ചതുമാണ്
സോമനാഥിന് എതിരായ നടപടിക്ക് സിപിഎം നല്‍കുന്ന വിശദീകരണങ്ങള്‍.
full
story malayala manorama

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍
ദേശീയപതാക ദുരുപയോഗം
കോട്ടയം: സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ദേശീയപതാക ദുരുപയോഗം ചെയ്‌തതിനെതിരെ
നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍
എബി. ജെ. ജോസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു പരാതി നല്‍കി. www.lokayuktakerala.gov.in
എന്ന വെബ്‌സൈറ്റിലാണ് ദേശീയ പതാക ദുരുപയോഗം ചെയ്‌തിരിക്കുന്നത്. സൈറ്റിലെ
മുഴുവന്‍ പേജുകളുടെയും പശ്ചാത്തലം ദേശീയപതാകയാണ്. ദേശീയപതാകയ്‌ക്കു മുകളിലൂടെയാണ്
വെബ്‌സൈറ്റിലെ കാര്യങ്ങള്‍ എഴുതിയിരിക്കുന്നത്. ഫ്‌ളാഗ് കോഡിലെ സെക്ഷന്‍
1 ലെ വകുപ്പ് 2.1:6 പ്രകാരം ദേശീയപതാകയ്‌ക്കു മുകളിലൂടെ എഴുതുന്നത് അനുവദിച്ചിട്ടില്ലെന്നിരിക്കെയാണ്
സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ദേശീയപതാകയെ അവഹേളിച്ചിരിക്കുന്നതെന്ന് ഫൗണ്ടേഷന്‍
കുറ്റപ്പെടുത്തി. ലോകായുക്ത ജസ്റ്റീസ് കെ. ശ്രീധരന്‍, ഉപലോകായുക്തമാരായ
ജസ്റ്റീസ് കെ.എ. മുഹമ്മദ് ഷാഫി, ജസ്റ്റീസ് എന്‍. കൃഷ്‌ണന്‍നായര്‍ എന്നിവരുടെ
ചിത്രങ്ങള്‍ അശോകചക്രത്തിന്റെ മുകളിലാണ് തെളിയുന്നത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ്
സെന്ററാണ് വെബ്‌സൈറ്റ് രൂപകല്‌പന ചെയ്‌തിരിക്കുന്നത്. ദേശീയപതാകയെ അവഹേളിച്ചതിനു
ലോകായുക്ത മാപ്പുപറയണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ എബി. ജെ. ജോസ് അധ്യക്ഷത വഹിച്ചു. ബിനു പെരുമന, സാംജി പഴേപറമ്പില്‍,
രാജേഷ് കാവിപ്പറമ്പില്‍, അനൂപ് ചെറിയാന്‍, ജോസ് പുളിക്കന്‍ എന്നിവര്‍
പ്രസംഗിച്ചു.
edy j jose
സര്‍ക്കാര്‍ നേടി ; 275 - 256
ന്യൂഡല്‍ഹി: മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട്
നേടി മുന്നോട്ട്. 275 - 256. പത്തു പേര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
അമേരിക്കയുമായുള്ള ആണവകരാര്‍ ഒപ്പിടുന്നതിനെച്ചൊല്ലി സര്‍ക്കാരിനെ പുറത്തുനിന്ന്
പിന്തുണച്ചിരുന്ന ഇടതുകക്ഷികള്‍ പിന്തുണ് പിന്‍വലിച്ചതോടെ ഭരണപക്ഷം തന്നെ
വിശ്വാസം അവതരിപ്പിക്കുകയായിരുന്നു.
പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രചിച്ചും കുതിരക്കച്ചവടത്തിനും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും
മലക്കം മറിച്ചിലുകള്‍ക്കും സാക്ഷ്യം വഹിച്ചും പൊതുരംഗം ആകെ കലാപകലുഷിതമാക്കുയുമാണ്
മന്‍മോഹന്‍ വിശ്വാസം നേടിയത്.
full
story malayala manorama
കാമ്പിശ്ശേരി പുരസ്കാരം പി. സുജാതന്
കൊല്ലം: മലയാള പത്രങ്ങളിലെ മികച്ച മുഖപ്രസംഗത്തിനുള്ള കൊല്ലം പ്രസ് ക്ളബ്ബിന്റെ
കാമ്പിശ്ശേരി പുരസ്കാരത്തിനു (10,000 രൂപ) 'വീക്ഷണം” പൊളിറ്റിക്കല്‍ എഡിറ്റര്‍
പി. സുജാതന്‍ അര്‍ഹനായി.
2008 ഏപ്രില്‍ 29 നു പ്രസിദ്ധീകരിച്ച 'വൈകി വന്ന വീണ്ടുവിചാരം” എന്ന മുഖപ്രസംഗത്തിനാണു
പുരസ്കാരം. കാമ്പിശ്ശേരിയുടെ ചരമവാര്‍ഷിക ദിനമായ 27 നു 11 മണിക്കു കൊല്ലം
പ്രസ് ക്ളബ്ബില്‍ ടി. പത്മനാഭന്‍ പുരസ്കാരം സമ്മാനിക്കും.
full
story malayala manorama
മുല്ലപ്പെരിയാര്‍: തെളിവു പരിശോധനയ്ക്കു റിട്ട. ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളവും തമിഴ്നാടും സമര്‍പ്പിച്ച തെളിവുകള്‍
പരിശോധിക്കുന്നതിനും സാക്ഷികളെ വിസ്തരിക്കുന്നതിനും രാജസ്ഥാന്‍ ഹൈക്കോടതി
ചീഫ് ജസ്റ്റിസായി വിരമിച്ച അനില്‍ദേവ് സിങ്ങിനെ സുപ്രീം കോടതി ചുമതലപ്പെടുത്തി.
full
story malayala manorama
വിദ്യാഭ്യാസ ബന്ദും പണിമുടക്കും പൂര്‍ണം
അധ്യാപകന്‍ ജയിംസ് അഗസ്റ്റിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നടക്കുന്ന വിദ്യാഭ്യാസബന്ദും
പണിമുടക്കും വടക്കന്‍ ജില്ലകളില്‍ പൂര്‍ണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. സര്‍ക്കാര്‍
ഒാഫീസുകള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നില്ല. രാവിലെ സര്‍ക്കാര്‍ ഒാഫീസുകള്‍ക്കു
മുന്നില്‍ ജീവനക്കാര്‍ പ്രകടനം നടത്തി. മലപ്പുറം തിരൂര്‍ തുഞ്ചന്‍പറമ്പില്‍
അധ്യാപക സംഘടനാ പ്രതിനിധികള്‍ ഉപവാസം നടത്തുന്നു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും
പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട്
ചെയ്തിട്ടില്ല.
full
story malayala manorama
വിശ്വാസപ്രമേയം സഭയില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ലോക്സഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചു.
വിശ്വാസവോട്ടു നേടിയാന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തതിനുശേഷം മാത്രമായിരിക്കും
ആണവകരാര്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇതുവരെ എടുത്ത
തീരുമാനങ്ങള്‍ ജനങ്ങളുടെ നന്‍മക്കുവേണ്ടിയുള്ളതാണെന്നുംപ്രധാനമന്ത്രി പറഞ്ഞു.
full
story malayala manorama
അധ്യാപകന്‍റെ മരണം: കുറ്റക്കാര്‍ക്കെതിരെ നടപടി
പ്രധാന അധ്യാപകന്‍ മരിച്ച മലപ്പുറം ജില്ലയിലെ വാലില്ലാപ്പുഴ ഉടന്‍ സന്ദര്‍ശിക്കാന്‍
ജില്ലാ പൊലീസ് സൂപ്രണ്ടിന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു.
സംഭവം ദാരുണമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം
വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു
കോടിയേരി ബാലകൃഷ്ണന്‍. ക്ലസ്റ്റര്‍ യോഗം നടക്കുന്ന സ്ഥലങ്ങളില്‍ അധ്യാപകരെ
ആക്രമിക്കുന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്ന
ഒരു രീതിയാണ്.
full
story webduniya
ഇടുക്കിയിലെ ജലനിരപ്പ് താഴുന്നു; സ്ഥിതി ആശങ്കാജനകം
ചെറുതോണി: ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് ആശങ്കാജനകമായി താഴുന്നു. കര്‍ക്കടകം
ആരംഭിച്ചിട്ടും ജലസംഭരണിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ലഭിക്കാത്തതാണ് കാരണം.
നീരൊഴുക്കിനേക്കാള്‍ കൂടുതല്‍ വെള്ളം വൈദ്യുതി ഉത്‌പാദനത്തിനായി ഉപയോഗിക്കുന്നുമുണ്ട്.
2299.8 അടിയാണ് വ്യാഴാഴ്‌ച ഡാമിലെ ജലനിരപ്പ്.
full
story malayala manorama
മതനിഷേധം തിരുത്തും
തിരുവനന്തപുരം: ഏഴാം ക്ളാസിലെ വിവാദ സാമൂഹിക പാഠപുസ്തക ത്തിലെ 'മതമില്ലാത്ത
ജീവന്‍ എന്ന പാഠഭാഗത്തെ മതേതരമാക്കണ മെന്നു ഡോ. കെ.എന്‍. പണിക്കരുടെ നേതൃത്വത്തിലുള്ള
വിദഗ്ധ സമിതി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. പുസ്തകത്തില്‍ കാതലായ മാറ്റം
ആവശ്യമാണ്.
full
story malayala manorama
ടി. സിദ്ദിഖ് നിരാഹാരം നിര്‍ത്തി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി. സിദ്ദിഖ് എട്ടു
ദിവസമായി നടത്തി വന്ന നിരാഹാര സമരം നിര്‍ത്തി. കെപിസിസി അധ്യക്ഷന്‍ രമേശ്
ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് നിരാഹാര
സമരം നിര്‍ത്താന്‍ ആവശ്യപ്പെടുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
full
tory malayala manorama
റോഡ്, പാലം വികസനത്തിന് 3000 കോടിയുടെ പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തു റോഡ്, പാലം, കെട്ടിടം എന്നിവയുടെ നിര്‍മാണത്തിനായി
3000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുമെന്നും റയില്‍വേ മേല്‍പ്പാലങ്ങളുടെ
നിര്‍മാണത്തിനായി 200 കോടിയുടെ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രി
മോന്‍സ് ജോസഫ് നിയമസഭയില്‍ അറിയിച്ചു.
full
story malayala manorama
മുഖ്യമന്ത്രിക്കു സുപ്രീം കോടതി വിമര്‍ശനം
ന്യൂഡല്‍ഹി: പത്രസമ്മേളനം നടത്തി സുപ്രീം കോടതി ഉത്തരവുകളെ വിമര്‍ശിക്കാന്‍
മാത്രമാണു കേരള മുഖ്യമന്ത്രിക്കു താല്‍പര്യമെന്നു സുപ്രീം കോടതി. തണ്ടാന്‍
വിഭാഗത്തിലെ സഹോദരിമാര്‍ക്കു ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ വീഴ്ചവരുത്തിയതിനു
പരാതിക്കാര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ ചെലവിനത്തില്‍ നാലാഴ്ചയ്ക്കകം 50,000
രൂപ നല്‍കണമെന്നും ജഡ്ജിമാരായ ബി.എന്‍. അഗര്‍വാള്‍, ജി.എസ്. സിങ്വി എന്നിവരുടെ
ബെഞ്ച് നിര്‍ദേശിച്ചു.
പൊലീസുകാര്‍ അടിമകളാവരുത് - കോടിയേരി
പൊലീസുകാര്‍ സമ്പന്നരുടെ അടിമകളായി മാറരുതെന്ന് ആഭ്യന്തര മന്ത്രി കോടിയേരി
ബാലകൃഷ്ണന്‍ പറഞ്ഞു. ചില നാട്ടിന്‍ പ്രദേശങ്ങളില്‍ പഴയ നാട്ടു പ്രമാണിമാര്‍ക്ക്
പകരമായി പുത്തന്‍ പണക്കാര്‍ പൊലീസ് സ്റ്റേഷനുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതായും
അദ്ദേഹം പറഞ്ഞു
full
story web duniya
എയര്‍ ഇന്ത്യ കോഴിക്കോട്-കുവൈത്ത് പ്രതിദിന സര്‍വീസ്
കരിപ്പൂര്‍: എയര്‍ഇന്ത്യാ എക്സ്പ്രസിന്റെ കോഴിക്കോട്-കുവൈത്ത് പ്രതിദിന സര്‍വീസ്
ഇന്നു തുടങ്ങും. ചൊവ്വ, ശനി ദിവസങ്ങളില്‍ കോഴിക്കോട്ടുനിന്ന് പ്രാദേശിക സമയം
വൈകുന്നേരം 7.35നു പുറപ്പെടുന്ന ഐഎക്സ് 391 വിമാനം ഷാര്‍ജ വഴി രാത്രി 11.05ന്
കുവൈത്തില്‍ എത്തും. ഈ വിമാനം ഐഎക്സ് 392 ആയി ബുധന്‍, ഞായര്‍ ദിവസങ്ങളില്‍
രാവിലെ 8.45ന് കോഴിക്കോട്ട് തിരിച്ചെത്തും.
full
story malayala manorama
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കും: കൃഷിമന്ത്രി
കോട്ടയം: കര്‍ഷകരും ഗവേഷകരും കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്ന പുതിയ കാര്‍ഷിക
മുന്നേറ്റത്തിലൂടെ കേരളത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നു കൃഷിമന്ത്രി
മുല്ലക്കര രത്നാകരന്‍. ഭക്ഷ്യസുരക്ഷയും കര്‍ഷകരക്ഷയും സമന്വയിപ്പിച്ച് മലയാള
മനോരമ സംഘടിപ്പിച്ച കര്‍ഷകരുടെയും കാര്‍ഷിക വിദഗ്ധരുടെയും സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു
അദ്ദേഹം.
full
story malayala manorama
ബുദ്ധി തുണയായി; ശ്രീതുളസി കേരളത്തിന്റെ ശ്രീ ആയി
കൊച്ചി: നാലര മണിക്കൂര്‍ നീണ്ട മലയാളി സുന്ദരി മല്‍സരത്തിന്റെ ക്ളൈമാക്സ്.
അവസാന റൌണ്ടില്‍ കേരള സാരിയുടെ ശ്രീത്വത്തില്‍ പുഞ്ചിരിതൂകി നില്‍ക്കുന്നത്
അഞ്ചു സുന്ദരികള്‍. മൂന്നും കൊച്ചിക്കാര്‍; ഗായത്രിയും ആന്‍ ജോസഫും നടാഷയും.
ഒപ്പം തൃശൂരുകാരിയായ റിമയും കണ്ണൂരിന്റെ ശ്രീതുളസിയും.
full
story malayala manorama
കേന്ദ്രസര്‍ക്കാര്‍ 22 ന് വിശ്വാസവോട്ടു
തേടും
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഈ മാസം 22 ന് പാര്‍ലമെന്റില്‍ വിശ്വാസ വോട്ടു
തേടും. കേന്ദ്രമന്ത്രിസഭയുടെ പാര്‍ലമെന്ററി കാര്യ സമിതിയാണ് ഇതു സംബന്ധിച്ച്
തീരുമാനമെടുത്തത്
full
story malayala manorama
സെന്‍സെക്സ് 456 പോയിന്റ് ഇടിഞ്ഞു
മുംബൈ: വിവിധ വ്യവസായിക സൂചികകളില്‍ ഇടിവു രേഖപ്പെടുത്തിയതും നാണ്യപ്പെരുപ്പത്തിലെ
വര്‍ധനയും ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. ഇന്‍ഫോസിസിന്റെ മികച്ച പ്രവര്‍ത്തന
ഫലവും വിപണിയെ മുന്നോട്ടു നയിച്ചില്ല. രാവിലെ 106 പോയിന്റിന്റെ വര്‍ധനയോടെ
14,032 പോയിന്റിലാണ് സെന്‍സെക്സ് വ്യാപാരം ആരംഭിച്ചത്. ഒരവസരത്തില്‍ സൂചിക
14,066 വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഐടി ഓഹരികള്‍ ഇടിവു നേരിട്ടതിനെ തുടര്‍ന്ന്
തുടര്‍ന്നുള്ള വ്യാപാരത്തില്‍ വിപണി നഷ്ടത്തിലേക്കു നീങ്ങുകയായിരുന്നു.
full
story malayala manorama
ബസ് ചാര്‍ജ് കൂട്ടി,സൂപ്പര്‍ഫാസ്റ്റിന് മിനിമം 10 രൂപ
തിരുവനന്തപുരം: സൂപ്പര്‍ ഫാസ്റ്റുകള്‍ക്ക് മിനിമം ചാര്‍ജ് 10 രൂപയായും സൂപ്പര്‍
എക്സ്പ്രസിനു 15 രൂപയായും പുതുക്കി എല്ലാത്തരം സര്‍വീസുകളുടെയും യാത്രാനിരക്കു
കൂട്ടിയതായി മന്ത്രി മാത്യു ടി. തോമസ് നിയമസഭയില്‍ അറിയിച്ചു. നിരക്കു വര്‍ധനയ്ക്കെതിരെ
പ്രതിപക്ഷം സഭയില്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ഇക്കാര്യം പിന്നീടു ചര്‍ച്ച
ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചതോടെയാണ് അവര്‍ ശാന്തരായത
full
story malayala manorama
വിശ്വാസ വോട്ടിനെ ലീഗ് പിന്തുണയ്ക്കും
മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശ്വാസ വോട്ട് തേടിയാല്‍
പിന്തുണയ്ക്കാന്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ നേതാക്കളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും
യോഗം തീരുമാനിച്ചു. ആണവ കരാറിനോടുള്ള ഉത്കണ്ഠയുടെ സൂചകമായി ഇ. അഹമ്മദിനെ
കേന്ദ്ര മന്ത്രിസഭയില്‍നിന്നു പിന്‍വലിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു
full
story malayala manorama
ബസ് ചാര്‍ജ് കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഓര്‍ഡിനറി ബസിന്റെ കുറഞ്ഞ നിരക്ക് മൂന്നു രൂപയില്‍നിന്ന് നാലുരൂപയായും ഫാസ്റ്റ്
പാസഞ്ചര്‍ കുറഞ്ഞനിരക്ക് നാലു രൂപയില്‍നിന്ന് അഞ്ചു രൂപയായും, സൂപ്പര്‍ ഫാസ്റ്റിന്റേത്
ആറില്‍നിന്ന് എട്ടുരൂപയായും വര്‍ധിപ്പിക്കാനാണ് തീരുമാനം. വിദ്യാര്‍ഥികളുടെ
നിരക്ക് കൂട്ടില്ല.
full
story malayala manorama
വ്യവസായങ്ങള്‍ക്ക് 25% പവര്‍കട്ട്, വീടുകള്‍ക്ക് തെര്‍മല്‍ സര്‍ച്ചാര്‍ജ്
തിരുവനന്തപുരം: വ്യവസായങ്ങള്‍ക്ക് 25% പവര്‍കട്ടും ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു
തെര്‍മല്‍ സര്‍ച്ചാര്‍ജ് ആയി ചാര്‍ജ് വര്‍ധനയും ഏര്‍പ്പെടുത്താന്‍ വൈദ്യുതി
ബോര്‍ഡ് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. യൂണിറ്റിന് 50 പൈസ മുതല്‍ രണ്ടുരൂപ
വരെയാവും തെര്‍മല്‍ സര്‍ച്ചാര്‍ജ് ആയി വര്‍ധിപ്പിക്കുന്നത്. 40 യൂണിറ്റില്‍
താഴെ ഉപയോഗമുള്ളവരെയും ദാരിദ്യ്ര രേഖയ്ക്കു താഴെയുള്ളവരെയും കര്‍ഷകരെയും
വര്‍ധനയില്‍നിന്ന് ഒഴിവാക്കി.
full
story malayala manorama
വൈദ്യുതി ബോര്‍ഡ് പവര്‍കട്ട് ശുപാര്‍ശ ചെയ്തേക്കും
തിരുവനന്തപുരം: മഴക്കാലം കനിയാതായതോടെ ലോഡ്ഷെഡിങ്ങിന്റെയും കാലം കഴിഞ്ഞു.
സംസ്ഥാനം കൂരിരുട്ടിലേക്കു നീങ്ങാതിരിക്കാന്‍ ഇനി പവര്‍കട്ട് മാത്രമാണു പോംവഴി
എന്ന തീരുമാനത്തിലേക്കു വൈദ്യുതി ബോര്‍ഡ് നീങ്ങുന്നു. ഇന്നു ചേരുന്ന ഫുള്‍
ബോര്‍ഡ് യോഗം സംസ്ഥാനത്തു പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തേക്കും
full
story malayala manorama
സ്കൂളുകളില്‍ മൊബൈല്‍ നിരോധിക്കും
തിരുവനന്തപുരം: സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്
നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.ഹയര്‍
സെക്കന്‍ഡറി സ്കൂളുകളില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്കും നിരോധനം
ബാധകമായിരിക്കും. സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്
സംബന്ധിച്ച് വ്യാപക പരാതികളുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
full
story malayala manorama
മൂന്നാറിലെ വിവാദ സിപിഐ ഭൂമിക്ക് ചെമ്പുപട്ടയവും ഇല്ല
തിരുവനന്തപുരം: മൂന്നാറിലെ വിവാദ സിപിഐ ഓഫിസ് ഉള്‍പ്പെടുന്ന ഭൂമിക്കു ചെമ്പുപട്ടയവും
ഇല്ലെന്നു കണ്ടെത്തല്‍. മാത്രമല്ല സിപിഐ വിലയ്ക്കു വാങ്ങിയെന്നു പറയുന്ന
ഈ ഭൂമിയുടെ സ്പെഷല്‍ ഗ്രാന്റ് തണ്ടപ്പേര് ചട്ടവിരുദ്ധമായി ചമച്ചതാണെന്നും
സൂചനയുണ്ട്.
full
story malayala manorama
സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശം: മതിപ്പോടെ ബ്രിട്ടീഷ് കമ്പനി
കൊച്ചി: സ്മാര്‍ട് സിറ്റിയുടെ അടിസ്ഥാന സൌകര്യ വികസനത്തിനു നിയോഗിക്കപ്പെട്ട
ബ്രിട്ടീഷ് കമ്പനി മോഷലിന് പദ്ധതിപ്രദേശത്തെപ്പറ്റി മികച്ച അഭിപ്രായം. ഭൂമിക്കടിയിലുള്ള
പാറക്കെട്ടുകള്‍, കാറ്റ്, ജലം എന്നിവയുടെ ലഭ്യത തുടങ്ങിയ കാര്യങ്ങളാണു മോഷല്‍
പ്രതിനിധികള്‍ കൂടുതലായും ശ്രദ്ധിച്ചത്.
full story malayala manorama
വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം: ബാലന്‍
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായതായി മന്ത്രി എ.കെ. ബാലന്‍
പറഞ്ഞു. വില കൂടിയ താപവൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നതുമൂലം വൈദ്യുതി ബോര്‍ഡിനു
3500 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി പ്രതിസന്ധി
അതിജീവിക്കാനുള്ള മാര്‍ഗം ചാര്‍ജ് വര്‍ധനയോ സര്‍ക്കാര്‍ സബ്സിഡി നല്‍കുകയോ
മാത്രമാണെന്നു ബാലന്‍ അറിയിച്ചു.
full
story malayala manorama
പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
മലപ്പുറം: വഖഫ് ബോര്‍ഡ് ചെയര്‍മാനും സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റുമായ
പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ (66) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ
തുടര്‍ന്ന് രാത്രി 10.10ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം
ഇന്നു വൈകിട്ടു നാലിന് പാണക്കാട് ജമാഅത്ത് പള്ളിയില്‍.
full
story malyala manorama
സെന്‍സെക്സ് 360 പോയിന്റ് ഉയര്‍ന്നു
മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. രാവിലെ 33 പോയിന്റു വര്‍ധനയുമായി 13,127
പോയിന്റില്‍ വ്യാപാരം ആരംഭിച്ച ബോംബെ ഓഹരി സൂചിക ഇന്ന് 360 പോയിന്റ് നേട്ടമുണ്ടാക്കി.ഒരവസരത്തില്‍
സൂചിക 13,028 വരെ ഇടിഞ്ഞിരുന്നു. എന്നാല്‍ ഇതിനു ശേഷം റിയാലിറ്റി, ക്യാപിറ്റല്‍
ഗുഡ്സ് ഓഹരികളുടെ മികവില്‍ സജീവമായ വിപണി മുന്നേറുകയായിരുന്നു.
full
story malayala manorama
മുല്ലപ്പെരിയാറിന് പ്രത്യേക സെല്‍
കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായിമാത്രം ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍
പഠിക്കാനും തെളിവുകളും രേഖകളും ശേഖരിക്കാനുംവേണ്ടി സംസ്ഥാനസര്‍ക്കാര്‍ 'പ്രത്യേക
മുല്ലപ്പെരിയാര്‍ സെല്‍' രൂപവത്‌കരിച്ചു. 113 വര്‍ഷം പിന്നിട്ട ദുര്‍ബലമായ
അണക്കെട്ട് കേരളത്തിന് വന്‍ ഭീഷണി ഉയര്‍ത്തുകയും അണക്കെട്ടിന്റെ കാര്യത്തില്‍
ഉത്തരവാദിത്വമുള്ള തമിഴ്‌നാട് ഇത് തീരെ അവഗണിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്
ജലവിഭവവകുപ്പുമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ പ്രത്യേക താത്‌പര്യമെടുത്ത്
സെല്‍ രൂപവത്‌കരിച്ചിരിക്കുന്നത്.
full
story mahrubhumi
സ്മാര്‍ട് സിറ്റിയുടെ മാസ്റ്റര്‍ പ്ലാന്‍
ഉടന്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്മാര്‍ട് സിറ്റിയുടെ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്നതിന്
ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍നിയമസഭയെ
അറിയിച്ചു. ഇതിനായി വിദേശ കണ്‍സല്‍റ്റന്‍സിയെ ചുമതലപ്പെടുത്തി. നിര്‍മാണം
ഉടന്‍ ആരംഭിക്കും. 136 ഏക്കറിനു സെസ് പദവി ലഭിച്ചു.
full story malayala manorama
ഹര്‍ത്താല്‍: പൊലീസിനെ നേരിട്ട് വിളിക്കാം
തിരുവനന്തപുരം: ഇന്നത്തെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കു ബുദ്ധിമുട്ട്
അനുഭവപ്പെട്ടാല്‍ ഉടന്‍ പൊലീസ് സഹായം ലഭ്യമാക്കുമെന്ന് ഡിജിപി: രമണ്‍ ശ്രീവാസ്തവ
അറിയിച്ചു. വിഎച്ച്പിയാണ് ഇന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
full
story malayala manorama
അമ്മന്നൂര്‍ മാധവ ചാക്യാര്‍ അന്തരിച്ചു
തൃശൂര്‍: അമ്മന്നൂര്‍ മാധവ ചാക്യാര്‍ അന്തരിച്ചു. കൂടിയാട്ട കലയുടെ ആചാര്യനാണ്.
ഇരിങ്ങാലക്കുടയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
full
story malayala manorama
കേരളത്തില്‍ വ്യാഴാഴ്ച വിഎച്ച്പി ഹര്‍ത്താല്‍
കൊച്ചി: അമര്‍നാഥ് ക്ഷേത്രത്തിന് അനുവദിച്ച ഭൂമി തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്
വ്യാഴാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന്
വി.എച്ച്.പി അറിയിച്ചു.
full
story malayala manorama
കോണ്‍.നേതാക്കളെത്തി;ലീഗ് പിണക്കം തീര്‍ന്നു
മലപ്പുറം:ആര്യാടന്‍ മുഹമ്മദിന്റെ വിവാദപരാമര്‍ശങ്ങളെത്തുടര്‍ന്ന് മുസ്ലിം
ലീഗിനുണ്ടായ പിണക്കം തീര്‍ന്നു. ലീഗിനെതിരായ പരാമര്‍ശങ്ങളും പ്രസംഗങ്ങളും
യുഡിഎഫിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമുണ്ടാക്കുന്നതിനാല്‍ മേലില്‍
ഇത്തരം നീക്കങ്ങള്‍ ഉണ്ടാകരുതെന്ന് ആര്യാടന് നിര്‍ദേശം നല്‍കിയതായി കോണ്‍ഗ്രസ്
നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി.പി.തങ്കച്ചന്‍ എന്നിവര്‍
മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായി നടത്തിയ
ചര്‍ച്ചയ്ക്കു ശേഷം അറിയിച്ചു.
full
story malyala manorama
തിലകനെതിരെ നടപടി വേണ്ടെന്ന് 'അമ്മ'
കൊച്ചി: നടന്‍ തിലകന്‍ താരസംഘടനയായ അമ്മയ്ക്കും ഭാരവാഹികള്‍ക്കുമെതിരെ നടത്തിയ
പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്നു സംഘടനയുടെ
ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.
full
story malayala manorama
കോണ്‍ഗ്രസ്-ലീഗ് ചര്‍ച്ച ഇന്ന് പാണക്കാട്ട്
മലപ്പുറം: കോണ്‍ഗ്രസ്-മുസ്ലിം ലീഗ് ഭിന്നതയ്ക്ക് ഇന്നു പാണക്കാട്ട് നടക്കുന്ന
നേതൃചര്‍ച്ചയില്‍ പരിഹാരമാകും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഉറപ്പായതോടെ പ്രശ്നം
അധികം നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന തിരിച്ചറിവാണ് മഞ്ഞുരുക്കാന്‍ ഇരുപാര്‍ട്ടികളെയും
പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
full
story malayala manorama
ഇരുട്ടടി അരമണിക്കൂര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍രാത്രി അരമണിക്കൂര്‍ ലോഡ്ഷെഡിങ്
ഏര്‍പ്പെടുത്തും. വൈകിട്ട് ആറരയ്ക്കും 11നും ഇടയ്ക്കാവും ലോഡ്ഷെഡിങ്. രണ്ടു
ഘട്ടങ്ങളിലായി ഒരു മണിക്കൂറെങ്കിലും ലോഡ്ഷെഡിങ് ഏര്‍പ്പെടുത്താനുള്ള അനുമതിയാണു
വൈദ്യുതി ബോര്‍ഡ് സര്‍ക്കാരിനോടു ചോദിച്ചിരുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ടു
കണക്കിലെടുത്ത് ഇത് അരമണിക്കൂറായി പരിമിതപ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നെന്നു
മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ അറിയിച്ചു. കേരളത്തിന്റെ വൈദ്യുതിനില അതീവ
ഗുരുതരമായ പ്രതിസന്ധിയിലാണെന്നു മന്ത്രി പറഞ്ഞു
full
story malayala manorama
വിവാദപുസ്തകം പരിശോധിക്കാന്‍ വിദഗ്ധസമിതി
തിരുവനന്തപുരം: പാഠപുസ്തക വിവാദം മണിക്കൂറുകള്‍ നീണ്ട ബഹളത്തിനു വഴിവച്ച
നിയമസഭയില്‍ ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി മുന്നോട്ട |