Kiteboarding Lessons

 

ആരാണു കുറ്റക്കാര്‍???

 

എഴുതാനായി ഇരുന്നപ്പോള്‍ വികാരമാണോ വിവേകമാണോ മനുഷ്യനു ആവശ്യം എന്ന തോന്നി,രണ്ടിനും പകരം വയ്ക്കാന്‍ മറ്റൊന്നില്ല തന്നെ. എഴുതി തുടങ്ങുമ്പോള്‍ മുന്നില്‍ നിശ്ചലമായി ഒരു ശരീരം കിടപ്പുണ്ട്.രക്തസാക്ഷികളുടെ കൂട്ടത്തിലെ മറ്റൊരിര.ഒരു പാര്‍ട്ടിയും അദ്ദേഹത്തിനില്ലായിരുന്നു,ഒരു വിപ്ലവവും പറയാന്‍ പോയിട്ടും ഇല്ല. പക്ഷെ പാര്‍ട്ടിക്കു പറയാന്‍ ഓസിനു ഒരു രക്തസാക്ഷിയേയും കിട്ടി എന്തൊരെളുപ്പം. ക്ല്സ്റ്റര്‍ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന അദ്ധ്യാപകനായ ജെയിംസ് അഗസ്റ്റിനാണു സമരത്തിനിടയില്‍ മരിച്ചത്.

 

മരണകാരണം തലയ്ക്കടിയേറ്റതാണെന്നും അല്ല മര്‍ദ്ദനമേറ്റപ്പോഴുണ്ടായ ഭയം കാരണം കുഴഞ്ഞു വീണു മരിച്ചതാണെന്നും പറയുന്നു, അല്ല അമ്മയെ തല്ലിയാലും രണ്ടാണല്ലൊ അഭിപ്രായം.അതിനു പുറകേ ദാ ബന്ദും...
കഴിഞ്ഞ ആഴ്ച്ച ബിജെപി ഹര്‍ത്തലെന്നെന്തോ പറഞ്ഞു കേട്ടതേയുള്ളൂ ഒരു കുഞ്ഞിനെ പോലും അന്നത്തെ ദിവസം റോഡില്‍ കണ്ടില്ല, എന്നാല്‍ ബിജെപി ഭരിക്കുന്ന കര്‍ണ്ണാടകയില്‍ പതിവു പോലെ തിരക്ക് നമള്‍ കണ്ടതല്ലെ.. ബന്ദോ ഹര്‍ത്താലോ എന്ന് കേട്ടാല്‍ പേടിച്ച് മാളത്തിലൊളിക്കുന്ന ഒരു സമൂഹമാകാനാണൊ നമ്മള്‍ പ്രതികരണ ശേഷിയുള്ള ജീവികളായത്. പ്രതികരിക്കാതിരുന്നാല്‍ സമാധാനമായി ഉള്ള കഞ്ഞിയും കുടിച്ച് വീട്ടിലിരിക്കാം,വണ്ടിയോടുന്നുണ്ടെങ്കില്‍ ജോലിയ്ക്കു പോകാം ഇല്ലെങ്കില്‍ ഭാര്യയും പിളേരുമൊക്കെയായി വീട്ടില്‍ അന്നത്തെ ദിവസം അടിച്ചു പൊളിക്കാം, എന്തായാലൂം അന്നത്തെ ശമ്പളം കിട്ടുമല്ലൊ പിന്നെ എന്തോന്ന് പേടിക്കാന്‍?

ഒന്നാലോചിച്ചു നോക്കൂ ആരാണു കുറ്റക്കാര്‍?
സ്വാര്‍ത്ഥതയിലൂന്നിയ ഭരണകൂടമോ അതെല്ലാം കണ്ണുമടച്ച് വിഴുങ്ങുന്ന പൊതുജനമോ?പ്രതികരണശേഷിയുണ്ടായിട്ടും മിണ്ടാതെയിരിക്കാന്‍ നമുക്ക് അല്‍പ്പം പോലും ലജ്ജയുമില്ല.
ഈ നാട് ഇങ്ങനെയൊക്കെ ആണു,പറയാന്‍ എളുപ്പം പക്ഷെ അങ്ങനെ ആക്കിയത് നമ്മളെപ്പോലുള്ള പൊതുജനങ്ങള്‍ തന്നെ അല്ലെ?
പ്രതികരിക്കൂ... ഈ കുറിപ്പിനു മാത്രമല്ല...
സമൂഹത്തിലേയ്ക്കിറങ്ങിയും,തീര്‍ച്ചയായും നിങ്ങളുടെ പുറകില്‍ ഒരുപാടു പേരുണ്ടാകും.

കണിക്കൊന്ന.കോം

 

your name:
your email:
:


your comments or suggestions:
 
comments
Yes. You are correct. A typical type of society is being established and growing gradually around us, a society, irrespective of cast creed,or religion which is having no ideas about, how to respond the day to day things happening around us, how to respond the exact facts of right and wrong in the actions of our present society. Am I correct??????

P.Gopinatha Menon
It is a childish reaction from the mind of editor, one side he or she cry’s about the death of teacher And accusing cause of death to some political party and their profit. Other side editor cries the inertness of the society to react against evils in the society. Protest against social evils and scarifying life for a higher value is two side of a same coin (it doesn’t mean worth of human is less, I know that It is measureless). If people are not come out of their home For strike, it is same as you told; they will think that “why should I have to go out in the time of strike And to loose my life. Indirectly your editorial shows that all political parties are bad and better keep away from politics.
smith suvi
samoohathionodu prathibadhatha illatha nethakkal uppidatholam ingane thanne aavum...... as smith suvi said, people are not come out of their home For strike, its the duty of politicians to stay for them right? but unfortunatly they stand for themselves, their position, their party.... cry people of kerala cry..
pothujanam (kazhutha)

 

© 2008 kanikkonna.com