മുല്ല
ലാല്‍ ജോസിന്‍റെ ഏറ്റവും പുതിയ ചിത്രമാണു "മുല്ല", ദിലീപ് നായകനായും
മീരാനന്ദന്‍ നായികയായും പുറത്തിറങ്ങിയ ഈ ചിത്രം ഒരു പ്രതീക്ഷക്കു വക നല്‍കുന്നു.കാരക്കാട്
കോളനിയിലെ മുല്ല എന്ന ഗുണ്ടക്ക് അവിചാരിതമായി ഒരു കുഞ്ഞിനെ കിട്ടുന്നതും,
ആ കുഞ്ഞു മൂലം പരിചയപ്പെടേണ്ടി വന്ന പെണ്‍കുട്ടിയെ സ്നേഹിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന
പ്രശ്നങ്ങളുമാണു സിനിമയുടെ കഥ. ലാല്‍ ജോസ് എന്ന സംവിധായകന്‍റെ സിനിമകള്‍ക്ക്
പൊതുവെ കാണുന്ന വാചാലത ഇതിനുമുണ്ട്. ഗാനങ്ങള്‍ ഇതിനകം തന്നെ ഏറെ ജനശ്രദ്ധ
നേടിക്കഴിഞ്ഞു

"ഷേക്സ്പിയര്‍ എം എ മലയാളം
ജയസൂര്യയുടെ ഏറ്റവും പുതിയ സിനിമയാണു "ഷേക്സ്പിയര്‍ എം എ മലയാളം",
നാട്ടില്‍ നടക്കുന്ന ഏതു കാര്യങ്ങളേയും വിവാദങ്ങളാക്കാന്‍ പ്രത്യേകം കഴിവുള്ള
ഒരു നാടകകൃത്തായാണു ജയസൂര്യയുടെ രംഗപ്രവേശം, ഷേക്സ്പിയര്‍ പവിത്രന്‍ എന്നാണു
ജയസൂര്യയുടെ സിനിമയിലെ പേര്.
നവാഗതരായ ഷൈജുവും ഷാജിയുമാണ്‍ "ഷേക്സ്പിയര്‍ എം എ മലയാളം", ത്തിന്‍റെ
സംവിധായകര്‍. കമലം ഫിലിംസിന്‍റെ ബാനറില്‍ അണിയറയില്‍ ഒരുങ്ങുന്ന ഈ ജയസൂര്യ
ചിത്രത്തിന്‍റെ നിര്‍മ്മാണം രഘുനാഥ്.

അണ്ണന്‍ തമ്പി
സൂപ്പര്‍ താരം മമ്മൂട്ടി ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന അണ്ണന്‍ തമ്പി
വിഷുവിനു എത്തുന്നു. അച്ചു, അപ്പു എന്നീ പേരുകളിലാണു മമ്മൂട്ടി രംഗത്തെത്തുന്നത്.
സഹോദരന്മാര്‍ക്കിടയിലുള്ള വഴക്കുകളും, കാണാമറയത്തെ അവരുടെ സ്നേഹവും, ഈ സിനിമയെ
നിറയ്ക്കുന്നു. നായികമാര്‍ രണ്ടു പേരാണ്, ഗോപികയും ലക്ഷ്മി റായിയും.ബല്‍റാം
വെഴ്സസ് താരാദാസ് എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയുടെ ഇരട്ടവേഷം എന്ന പ്രത്യേകത
അണ്ണന്‍ തമ്പിക്കുണ്ട്. ബെന്നി പി നായരമ്പലത്തിന്‍റെ കഥയില്‍ സിനിമ സംവിധാനം
ചെയ്യുന്നത് അന്‍വര്‍ റഷീദ് ആണ്.

|
പച്ചമരത്തണലില്‍
യെസ് യുവറോണറിനു ശേഷം ശ്രീനിവാസനും പത്മപ്രിയയും അഭിനയിക്കുന്ന പുതിയ ചിത്രമാണു
" പച്ചമരത്തണലില്‍".രേവതി കലാമന്ദിറിന്‍റെ ബാനറില്‍ സുരേഷ് കുമാര്‍
നിര്‍മ്മിക്കുന്ന ഈ ചിത്രം ലിയോ തദ്ദേവൂസാണു സംവിധാനം ചെയ്യുന്നത്. ശ്രീനിവാസനും
പത്മപ്രിയയ്ക്കുമൊപ്പം ബേബി അഹാനയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. കാര്‍ട്ടൂണിസ്റ്റായ
സച്ചി എന്ന കഥാപത്രമാണു ശ്രീനിവാസന്‍ ഇതില്‍ ചെയ്യുന്നത്.
വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം കൊടുക്കുന്നത് അല്‍ഫോണ്‍സാണ്.
പിരമിഡ് സായ്‌മിറയാണ് പച്ചമരത്തണലില്‍ തിയറ്ററിലെത്തിക്കുന്നത്.

സ്വര്‍ണ്ണം
എസ് സുരേഷ് ബാബുവിന്‍റെ തിരക്കഥയില്‍ വേണുഗോപന്‍ സംവിധാനം ചെയ്ത കലാഭവന്‍മണി
ചിത്രമാണു, " സ്വര്‍ണ്ണം".
സാധാരണ മണി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു കുടുംബകഥയുടെ പശ്ചാത്തലം
ഇതിനുണ്ട്.നാളുകള്‍ക്കു ശേഷം പ്രവീണ അഭിനയിച്ച സിനിമ കൂടിയാണിത്. വയലാര്‍
ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്, മോഹന്‍
സിതാരയാണ്.ഈ ചിത്രത്തില്‍ നല്ലൊരു വേഷത്തില്‍ ബേബി നയന്‍താരയും അഭിനയിക്കുന്നു.സോമന്‍
പല്ലാട് ആണു നിര്‍മ്മാണം.
മുസാഫിര്‍
പ്രമോദ് പപ്പന്‍റെ പുതിയ ദുബായ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. റഹ്മാന്‍
നായകനും മമതാ മോഹന്‍ദാസ് നായികയുമാകുന്ന" മുസാഫിര്‍ "എന്ന ഈ ചിത്രം
റൊമാന്‍സിനും ആക്ഷനും പ്രാധാന്യമുള്ളതാണ്. കലാഭവന്‍ മണിയുടെ എബ്രഹാം&ലിങ്കനു
ശേഷം പ്രമോദ് പപ്പനും റഹ്മാനും ചേരുന്ന സിനിമ കൂടിയാണിത്.ഈ ചിത്രത്തില്‍
സംഗീതത്തിനുള്ള പ്രാധാന്യം ഇതിലെ സംഗീതസംവിധായകരുടെ എണ്ണം അറിഞ്ഞാല്‍ തന്നെ
മനസ്സിലാകും. സുനീര്‍ ഹംസയുടെ ഗാനങ്ങള്‍ക്ക് സംഗീതം കൊടുത്തിരിക്കുന്നത്,
എം ജി രാധാകൃഷ്‌ണന്‍, ഔസേപ്പച്ചന്‍, ഷഹബാസ് അമന്‍, ബാലഭാസ്കര്‍ തുടങ്ങിയവരാണ്.

പാര്‍ത്ഥന്‍ കണ്ട പരലോകം"
സംവിധായകന്‍ അനിലിന്‍റെ പുതിയ ജയറാം ചിത്രമാണു "പാര്‍ത്ഥന്‍ കണ്ട പരലോകം",.
നിരീശ്വരവാദിയായ പാര്‍ത്ഥന്‍ അഥവാ പാര്‍ത്ഥസാരഥിയെയാണു ചിത്രത്തില്‍ ജയറാം
അവതരിപ്പിക്കുന്നത്. പല അപകടങ്ങളില്‍ നിന്നും വിദഗ്ദ്ധമായി പലതവണ രക്ഷപെട്ടിട്ടുള്ളതു
കൊണ്ട് പാര്‍ത്ഥന്‍ കണ്ട പരലോകം എന്ന പേര്‍ ചിത്രത്തിനു വളരെയധികം യോജിക്കും.
മറ്റു ജയറാം ചിത്രങ്ങളെപ്പോലെ തന്നെ ചില്ലറ പ്രണയവും സസ്പെന്‍സും ഇതിലുണ്ട്.മുകേഷ്,
ജഗതി, ശ്രീദേവിക തുടങ്ങിയവരാണു ഈ അനില്‍ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
കെ ബി രാജുവിന്‍റെ കഥക്ക് രാജന്‍ കിരിയത്താണു തിരക്കഥയൊരുക്കുന്നത്.കെ ബി
മധുവാണു നിര്‍മ്മാണം.

"ദേ ഇങ്ങോട്ടു നോക്കിയേ"
ബാലചന്ദ്രമേനോന്‍റെ പുതിയ സിനിമ വിഷുവിനു റിലീസായി, "ദേ ഇങ്ങോട്ടു
നോക്കിയേ", എന്ന പുതുമയാര്‍ന്ന പേരില്‍ തന്നെ സിനിമയുടെ പ്രത്യേകത ദൃശ്യമാകുന്നു.
ഒരു മന്ത്രിയുടെ കഥപറയുന്ന വ്യത്യസ്തമായ ഒരു പ്രണയ കഥയാണു ഇത്. മന്തിപ്രണയത്തിന്‍
അകമ്പടിയായി മറ്റൊരു സമാന്തര പ്രണയം കൂടി സിനിമയില്‍ അരങ്ങേറുന്നുണ്ട്.ജഗതി
ഇരട്ട വേഷത്തിലാണു ഇതിലഭിനയിക്കുന്നത്. ഭരത് ഗോപിയുടെ അവസാന ചിത്രം എന്ന
നിലയിലും ഈ സിനിമ ശ്രദ്ധയാകര്‍ഷിക്കുന്നു. രാഷ്ട്രീയ ഹാസ്യത്തിലൂടെ ഒരു കുടുംബകഥ
പറയാനും സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് സംഗീതം
എം ജയചന്ദ്രനാണ്.

സ്വപ്നങ്ങളില്‍ ഹെയ്സല്‍ മേരി"
യുവനടി ഭാമയുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.
"സ്വപ്നങ്ങളില്‍ ഹെയ്സല്‍ മേരി" എന്ന ചിത്രത്തിന്‍റെ സംവിധാനം
ജോര്‍ജ്ജ് കിത്തുവാണ്.കലാമൂല്യമുള്ള സിനിമകളുടെ സംവിധായകനായ കിത്തുവിന്‍റെ
ഹെയ്സല്‍ മേരിയും പുതുമയുള്ള ചിത്രമാണ്.നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ
അഭിനയം ഭാമക്ക് ഒരു വഴിത്തിരിവായേക്കാം.ജോണ്‍ പോളിന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന
ഈ ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുടെയും ഹസിലാലിന്‍റെയും പാട്ടുകള്‍ക്ക്
ജെര്‍സന്‍ ആന്‍റണിയാണു സംഗീതം. വിനീത് കുമാര്‍,മനിക്കുട്ടന്‍,തിലകന്‍ തുടങ്ങി
നീണ്ട ഒരു താര നിരതന്നെ ഈ ചിത്രത്തിനുണ്ട്.

മിന്നാമിന്നിക്കൂട്ടം.
യുവതാരങ്ങളെ അണിനിരത്തി സംവിധായകന്‍ കമല്‍ ഒരുക്കുന്ന ചിത്രമാണു മിന്നാമിന്നിക്കൂട്ടം.ഒരുപാട്
വലിയ താരനിര തന്നെയ്ണ്ട് മിന്നാമിന്നിക്കൂട്ടത്തില്‍.നരേന്‍,ജയസൂര്യ,ഇന്ദ്രജിത്,മീരാ
ജാസ്മിന്‍,രാധിക, റോമ തുടങ്ങി യുവത്വത്തിന്‍റെ ഒരു ആഘോഷം തന്നെയാണു കമല്‍
ഒരുക്കുന്നത്.അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക് സംഗീതം ബിജിബാല്‍ ആണ്. ചിത്രത്തിന്‍റെ
കഥയും കമലിന്‍റെ തന്നെ.മിന്നാമിന്നിക്കൂട്ടങ്ങളുടെ വരവു നമുക്ക് പ്രതീക്ഷിച്ചിരിക്കാം.

മലബാര്‍ വെഡ്ഡിങ്ങ്,
ചാന്തുപൊട്ടിനു ശേഷം ഗോപികയും ഇന്ദ്രജിത്തും ഒരുമിച്ചഭിനയിക്കുന്ന സിനിമയാണു
മലബാര്‍ വെഡ്ഡിങ്ങ്, പേരു സൂചിപ്പിക്കുനതു പോലെ തന്നെ വടക്കന്‍ കേരളത്തിലെ
വിവാഹ ചടങ്ങുകള്‍ക്ക് അനുബന്ധമായി നടത്തുന്ന ചില ചടങ്ങുകള്‍ തന്നെയാണു ഇതിന്‍റെ
അണിയറ.ഇന്ദ്രജിത്തിന്‍റെ ഭാര്യയായാണു ഗോപിക മലബാര്‍ വെഡ്ഡിങ്ങില്‍ അഭിനയിച്ചിരിക്കുന്നതു.
സംവിധാന രംഗത്ത് പുതുമുഖങ്ങളായ രാജേഷും ഫൈസലുമാണു മലബാര്‍ വെഡ്ഡിങ്ങിന്‍റെ
സംധായകര്‍

കണിക്കൊന്ന.കോം
|