ക്രിയേറ്റീവ് എഴുത്തുകാരുടെ ബ്ലോഗുകള്‍(ലിങ്ക്) കണിക്കൊന്ന ക്ഷണിക്കുന്നു. നിങ്ങള്‍ക്ക് ഇവിടെ സ്ഥലമുണ്ട്
ഓരോ ആഴ്ച്ചയും ഓരോ ബ്ലോഗാണു ഇവിടെ പരിചയപ്പെടുത്തുന്നത്

 

കണിക്കൊന്നയിലെ ബ്ലോഗര്‍ ഓഫ് ദ വീക്ക് ഹരി രാജ്

 

 

എന്‍റെ നഗരത്തിലെ പുസ്തകച്ചന്ത
ശ്മശാനത്തിലേയ്ക്കുള്ള വഴിയരികിലാണ്..
തിരക്കുപിടിച്ച തെരുവിലൂടെ
ഓരോ ശവഘോഷയാത്രയും-
കടന്നു പോകുമ്പോള്‍
നായികമാരെ പുറന്താളിലേയ്ക്കാവാഹിച്ച്
നായകനമാര്‍ പ്രതീക്ഷയോടെ
പുറത്തേയ്ക്കു കണ്ണുംനട്ടിരിയ്ക്കും..

നഗരത്തിലെ പുസ്തകച്ചന്തയെക്കുറിച്ച് എഴുതിക്കൊണ്ടാണു ഹരിരാജിന്‍റെ എന്‍റെ നൊമ്പരപ്പൂവുകള്‍ എന്ന ബ്ലോഗ് തുടങ്ങുന്നത്.
അന്നത്തെയവസാന ശവമഞ്ചലും-
മറഞ്ഞ സന്ധ്യയില്‍
അവള്‍-നായിക-
നഗ്നയായി തിരിച്ചെത്തിയപ്പോഴേയ്ക്കും
ശൂന്യമായിക്കഴിഞ്ഞിരുന്ന വഴിയോരത്ത്
നനഞ്ഞുകുതിര്‍ന്ന അക്ഷരങ്ങള്‍ പുതച്ച്
വില്‍പ്പനക്കാരെല്ലാം ഉറക്കം പിടിച്ചിരുന്നു..

എന്റെ നഗരത്തിലെ
പുസ്തകച്ചന്ത
ശ്മശാനത്തിലേയ്ക്കുള്ള
വഴിചൂണ്ടിയാണ്..

നഗ്നയാക്കപ്പെട്ട-
കൊന്നമരങ്ങള്‍ക്കു കീഴില്‍
മൃതിയടഞ്ഞ പൂക്കള്‍ നിരത്തി
ആഘോഷങ്ങള്‍ തുടരുകയാണ്..
ഓലപ്പടക്കം,
പാളിപ്പടക്കം,
റോക്കറ്റ്,
അമിട്ടുകള്‍...
കൊന്നപ്പൂവുകള്‍ കൂടി
ചൈനയില്‍ നിന്നുമെത്തി-
യിരുന്നെങ്കില്‍,
വധശിക്ഷ കാത്തുകഴിയുന്ന
തടവുപുള്ളിയാവാതെ
എന്റെ,
ഏപ്രിലിന്റേയും
കൊന്നപ്പൂവുകള്‍ക്ക്
ജീവിച്ചു മരിക്കാമായിരുന്നു;
പൂത്തിരികളും
കൊരവപ്പൂക്കളും കണ്ട്...
വിഷുക്കാലചിന്തകള്‍ ഓര്‍മ്മിക്കുകയാണു എഴുത്തുകാരന്‍

പിണക്കങ്ങളുടെ
യുഗസീമകള്‍ക്കുമപ്പുറത്ത്
ചോരപൊടിഞ്ഞൊരു ഹൃദയം
എനിക്കു കൈമോശം വന്നിരിക്കുന്നു!

കടമായി ഒരു ഹൃദയം എന്ന കവിത കൈമോശം വന്നിരിക്കുന്ന ഹൃദയത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു.

എ: മകനേ, ഞാന്‍ നിന്റെ അച്ഛനും
ഇവള്‍ നിന്റെ അമ്മയുമാണ്..

ബി: ആയിരിക്കാം...പക്ഷെ, എന്റെ മെമ്മറിയില്‍
‍നിങ്ങള്‍ വെറും സൂചകങ്ങള്‍ മാത്രമാണ്..
ഒരു നിശ്ചിത മൂല്യം ഒരിക്കലും കൈവരിക്കാനാവാത്തവര്‍..!

ശേഷം

മകന്റെ മൌസ്ക്ലിക്കിനപ്പുറത്തേയ്ക്ക് വഴുതിവീണ്
അച്ഛനും അമ്മയും
ഒരുസ്ക്രീന്‍ സേവര്‍ മാത്രമായി മാറി.

വിര്‍ച്വല്‍ ലൈഫ് എന്ന കവിത

വിര്‍ച്വല്‍ ലൈഫ് എന്ന കവിതയ്ക്ക് ഈ കമന്‍റ്സ് എഴുത്തുകാരന്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നു.

നിങ്ങളുടെ വാക്കുകള്‍ മനോഹരമാണ് നോക്കൂ അതിന്‍റെ ആഴം , അതിന്‍റെ പരപ്പുകള്‍
പക്ഷെ നിങ്ങള്‍ മൗനിയാണ് ; നിങ്ങളുടെ നോട്ടം അതിമനോഹരം ; നിങ്ങളുടെ കണ്ണുകള്‍ .
എന്നാല്‍ നിങ്ങളില്‍നിങ്ങളില്ലാത്തയാത്രകളെത്രകണ്ടുഞാന്‍ .....
അതെ നിങ്ങളുടെ നടത്തത്തിന് വേഗതകൂടുന്നു വാക്കുകള്‍ക്കെന്നപോലെ നിങ്ങളും -
അറിയാതെ ഒരിടം നില്‍ക്കുന്നു മൗനമെന്നമഹാഗോപുരത്തില്‍നിന്നും നിങ്ങള്‍വരുമെന്ന്
ഒരുനാള്‍ ....ഒരുനാളെങ്കിലും ഞാന്‍പ്രതീക്ഷിക്കുന്നു ......

ഹരി രാജിന്‍റെ ബ്ലോഗ് വായിക്കുക

http://nombarappoovukal.blogspot.com

 

അഭിപ്രായം അറിയിക്കുക

 

your name:
your email:
:


your comments or suggestions:
 
comments


 

© 2008 kanikkonna.com