• Twitter
  • greetings
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Blog
  • Rules and Regulations
Banner

രാജ്യസഭയിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം വേണം: മമതാ ബാനര്‍ജ്ജി 

 ഇന്ത്യന്‍ ബാലന്‍റെ മരണം ഇന്ത്യന്‍ ഡ്രൈവര്‍ കുറ്റമേറ്റു 

കളമശ്ശേരി ബസ് കത്തിയ്ക്കല്‍ സൂഫിയ മദനി ഗൂഢാലോചന നടത്തി:എന്‍ ഐ എ

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
മന്ദാകിനി നിനക്കായീ
User Rating: / 1
PoorBest 
Written by ജോയിസ് ടി സാമുവല്‍   
Monday, 01 February 2010 21:39

 മന്ദാകിനി നിനക്കായീ

ജോയിസ് ടി സാമുവല്‍

മന്ദാകിനി നിനക്കായീ നിലാവിന്റെ
വെണ്‍ പട്ടു നെയ്തൊന്നു തന്നതില്ലേ..
മന്ദാര ചെപ്പിന്നകത്തോന്നൊളിച്ചതാ
പുന്നാര മുത്തായ കനവൊന്നും ഓര്‍മ്മയില്ലേ..

രാത്രി തന്‍ കൈവഴികള്‍ താണ്ടിയ
ഹൃദയത്തിന്‍ സൗപര്‍ണ്ണികയാകും ദേവിയെ
ഒരു മനസ്സോടൊന്നു സ്നേഹിച്ചാ നിമിഷവും
മതി മറന്നൊന്നു പുണര്‍ന്നൊരാ നേരവും
ഓര്‍മ്മയില്‍ കുളിരിട്ടോരനുരാഗവും, നെഞ്ചില്‍
കൂടൊന്നൊരുക്കിയാ സ്വപ്നങളും, ഇനിയും
കാണുവാന്‍ കഴിയാതെ പോയ നിലാവിന്റെ
തോഴിയാം പ്രിയ കാമിനിയെ, ഇനിയും
ചാരെയണയുവാന്‍ വൈകാതെ എന്നോട്
ചേരുവാന്‍ പോരൂ പ്രിയേ നീ...

മിഴികളില്‍ മലരിന്‍ വസന്തം പോലെയെന്‍

ഹൃദയത്തില്‍ പ്രണയത്തിന്‍ പാട്ട് തന്നോരിവള്‍,
പുലര്‍കാല നേരത്തില്‍ പൂത്തു നിന്നൊരാ
തൈമുല്ല ചെടി തന്‍ ലാസ്യ ഭാവവും
ധനുമാസ രാവിനെ തഴുകി ഉറക്കുമാ
മന്ദ മാരുതന്റെ ആര്‍ദ്ര ഭാവവും
ഒരു നോക്കു കണ്ടൊന്നു പോയൊരാ
പക്ഷി തന്‍ മൊഴികളില്‍, തൈമാസം
പൊന്‍ ചിലമ്പണിഞ്ഞതും,ഇത്ര മേല്‍
സ്നേഹിചൊരെന്‍ പ്രിയ തോഴിയെ
നെഞ്ചില്‍ പുളകിതമാം സ്വപ്നങ്ങള്‍
നിനക്കായി കാത്ത് വെച്ചു ഞാന്‍...

 

കാലങ്ങള്‍ കാത്തിരിക്കുവാന്‍ നിനച്ചൊരാ
തൈമാസ പെണ്ണിന്റെ ഹൃദയത്തിന്‍ ഭാവവും,
പ്രണയത്തിന്‍ തന്ത്രികള്‍ മീട്ടുവാന്‍ പോരുന്ന
വെള്ളി നിലാവിന്റെ കര ലാളനവും, മെയ്യില്‍
ആത്മ വികാരം നിറച്ചിടും കാമന്റെ
കൈ കളി ലൊരു പുഞ്ചിരിയോടെ
കാതിരിപ്പോ നീ നാളെക്കും...
മു‌കമായി വിട ചൊല്ലും സു‌ര്യനെ പോലെയെന്‍
മധുര സ്വപ്നങളും മാഞ്ഞു പോയൊരാ
വീഥികളില്‍, മന്ദസ്മിതത്തോടെ വിരിയും പൂമുല്ല തന്‍
ഇതളുകളില്‍ കാത്തിരിപ്പു‌ സഖി നിനക്കായി ഞാനും..!!

Comments
Add New
renju 2010-02-14 14:09:23

funtastic i like this................ more
Reply
0 0
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

Last Updated ( Tuesday, 09 February 2010 21:31 )
 
Copy right 2008-2009 kanikkonna.com, All rights reserved