• Twitter
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Rules and Regulations
  • Kanikkonna Media Group
Banner

വായനക്കാര്‍ക്ക് എല്ലാ ദിനവും പുതുമയുള്ള വിഷയങ്ങളുമായി കണിക്കൊന്ന.com നിങ്ങള്‍ക്കു മുന്നിലെത്തുന്നു

കണിക്കൊന്നയിലേയ്ക്ക് മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്,

താല്‍പര്യമുള്ളവര്‍ editor@kanikkonna.com എന്ന ഇ മെയില്‍ അഡ്ഡ്രസ്സില്‍ ബന്ധപ്പെടുക

കണിക്കൊന്നയിലേയ്ക്ക് നിങ്ങളുടെ കഥ,കവിത,നിരൂപണം,ലേഖനം മുതലായവ അയയ്ക്കൂ

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
കൈവെട്ട്‌ പ്രയോഗം : ഇസ്‌മയിലിനെതിരെ ഉപരാഷ്‌ട്രപതിക്ക്‌ പരാതി
User Rating: / 0
PoorBest 
Written by എബി ജെ ജോസ്   
Monday, 01 February 2010 21:33

കൈവെട്ട്‌ പ്രയോഗം : ഇസ്‌മയിലിനെതിരെ ഉപരാഷ്‌ട്രപതിക്ക്‌ പരാതി

എബി ജെ ജോസ്

കോട്ടയം : കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ത്ത്‌ അക്രമവാസനയ്‌ക്കു വഴിമരുന്നിടാന്‍ രാഷ്‌ട്രീയ-സിനിമാരംഗത്തുള്ളവര്‍ ശ്രമിക്കുകയാണെന്നു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. മൂന്നാറില്‍ സി.പി.ഐ. ഓഫീസ്‌ പൊളിക്കാനെത്തുന്നവരുടെ കൈവെട്ടുമെന്ന പാര്‍ട്ടി അസിസ്റ്റന്റ്‌ സെക്രട്ടറി കെ.ഇ. ഇസ്‌മായില്‍ എം.പിയുടെ പ്രസ്‌താവന നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണ്‌. തെരഞ്ഞെടുപ്പില്‍ ജനം പരാജയപ്പെടുത്തിയ ഇസ്‌മായില്‍ രാജ്യസഭയിലൂടെ ജനപ്രതിനിധിയാക്കപ്പെട്ടയാളാണ്‌. സി.പി.ഐ. റവന്യൂ വകുപ്പ്‌ ഭരിക്കുമ്പോള്‍ സി.പി.ഐ. ഓഫീസ്‌ പൊളിക്കാന്‍ അധികൃതര്‍ വരുമെന്ന ഇസ്‌മായിലിന്റെ പ്രസ്‌താവന വിശ്വാസയോഗ്യമല്ല. പൊതുസ്വത്ത്‌ ഒരിഞ്ചെങ്കിലും കൈവശമുണ്ടെങ്കില്‍ സര്‍ക്കാരിനു വിട്ടുകൊടുക്കാനുള്ള മാന്യതയാണ്‌ കാണിക്കേണ്ടത്‌. കൈവെട്ടുമെന്നു പറഞ്ഞിട്ടില്ലെന്ന എം.പി.യുടെ പ്രസ്‌താവനയ്‌ക്കു പകരം തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു വേണ്ടത്‌. അക്രമവാസനയ്‌ക്ക്‌ ആഹ്വാനം നല്‍കിയ എം.പിയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ രാജ്യസഭാ ചെയര്‍മാന്‍കൂടിയായ ഉപരാഷ്‌ട്രപതിക്കു ഫൗണ്ടേഷന്‍ പരാതി നല്‍കി.
ദ്രോണാ എന്ന മലയാള സിനിമയുടെ പോസ്റ്ററുകളില്‍ `പക വീട്ടാനുള്ളതാണ്‌' എന്ന തെറ്റായ സന്ദേശം ഇപ്പോള്‍ കേരളത്തില്‍ പ്രചരിപ്പിക്കുന്നത്‌ ദുരുദ്ദേശ്യപരമാണ്‌. പ്രസ്‌തുത പോസ്റ്റര്‍ പിന്‍വലിക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു കേരളാ മുഖ്യമന്ത്രിക്കു ഫൗണ്ടേഷന്‍ പരാതി നല്‍കിയിട്ടുണ്ട്‌.
ചെയര്‍മാന്‍ എബി ജെ. ജോസ്‌ അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പില്‍, ബിനു പെരുമന, അരുണ്‍ കീച്ചേരില്‍, സോണി ഫിലിപ്പ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments
Add New
കൊള്ളക്കാരെ ജനം ഒറ്റപ്പെടുത്തേണ്ടിയിരിക്കുന്നു.
Kadathukaaran 2010-02-02 17:39:52

ഒന്നാം മൂന്നാര്‍ ഓപ്പറേഷന്‍
തകിടം മറിച്ചത് സി പി എമ്മിലെ
ഔദ്യോഗിക വിഭാഗവും സി പി
ഐയുമാണെന്നത് പകല്‍ പോലെ
വ്യക്തമായിരുന്നി ്ടും
തങ്ങള്‍ സാധാരണ
ജനങ്ങളോടൊപ്പമാണെ ്നും
അനധികൃതമായൊന്നും
മൂന്നാറില്‍ തങ്ങളുടെ ഭാഗത്ത്
നിന്നും ഉണ്ടായിട്ടില്ലെന
നും രേഖകള്‍ എതിരായിട്ടു
പോലും ഈ ഇടതു പക്ഷ
നേതൃത്തത്തിന്‍ ജനങ്ങളെ
തിറ്റിദ്ധരിപ്പിക കാന്‍
കഴിഞ്ഞി...
Reply
0 0
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

Last Updated ( Tuesday, 09 February 2010 21:30 )
 
Copy right 2008-2009 kanikkonna.com, All rights reserved