• Twitter
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Rules and Regulations
  • Kanikkonna Media Group
Banner

വായനക്കാര്‍ക്ക് എല്ലാ ദിനവും പുതുമയുള്ള വിഷയങ്ങളുമായി കണിക്കൊന്ന.com നിങ്ങള്‍ക്കു മുന്നിലെത്തുന്നു

കണിക്കൊന്നയിലേയ്ക്ക് മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്,

താല്‍പര്യമുള്ളവര്‍ editor@kanikkonna.com എന്ന ഇ മെയില്‍ അഡ്ഡ്രസ്സില്‍ ബന്ധപ്പെടുക

കണിക്കൊന്നയിലേയ്ക്ക് നിങ്ങളുടെ കഥ,കവിത,നിരൂപണം,ലേഖനം മുതലായവ അയയ്ക്കൂ

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
മല­യാ­ള­സിനി­മ­യുടെ കൊടി­യേറ്റം
User Rating: / 0
PoorBest 
Written by പ്രജോദ് കട­യ്ക്കല്‍   
Monday, 01 February 2010 23:15

മല­യാ­ള­സിനി­മ­യുടെ കൊടി­യേറ്റം

പ്രജോദ് കട­യ്ക്കല്‍

മല­യാ­ള­ നവ­ത­രംഗ സിനി­മാ­പ്ര­സ്ഥാ­ന­ത്തിന് ഊടും പാവും നെയ്ത  ഭര­ത്‌ഗോ­പിയെന്ന മഹാ­ന­ടന്‍ കാല­യ­വ­നി­ക­യ്ക്കു­ള്ളില്‍ മറ­ഞ്ഞിട്ട് ജനു­വരി 29ന് രണ്ടു­വര്‍ഷം തിക­ഞ്ഞു.1972­മു­തല്‍ 2008­വരെ നീണ്ട ചല­ച്ചിത്ര ജീവി­ത­ത്തി­നി­ട­യില്‍ അദ്ദേഹം മല­യാള സിനി­മയ്ക്ക് സമ്മാ­നി­ച്ചത് പകരം വയ്ക്കാ­നി­ല്ലാത്ത പക്വ­ത­യാര്‍ന്ന ഒരു അഭിനയ പ്രതി­ഭ­യെ­യായിരു­ന്നു. യവ­നി­ക­യിലെ തബലിസ്റ്റ് അയ്യ­പ്പന്‍, പാള­ങ്ങ­ളിലെ വാസു­മേ­നോന്‍, കാറ്റത്തെ കിളി­ക്കൂ­ടിലെ പ്രൊഫ.ഷേക്‌സ്പി­യര്‍ കൃഷ്ണ­പിള്ള, പഞ്ച­വ­ടി­പ്പാ­ല­ത്തിലെ പഞ്ചാ­യത്ത് പ്രസി­ഡന്റ് ദുശാ­സ­ന­ക്കു­റു­പ്പ്, ഓര്‍മ­യ്ക്കാ­യിലെ നന്ദ­ഗോ­പാല്‍, ആദാ­മിന്റെ വാരി­യെ­ല്ലിലെ മാമ­ച്ചന്‍, ചിദം­ബ­ര­ത്തിലെ മോഹന്‍ദാ­സ്, ആഗതിലെ കൃഷ്ണന്‍ രാജു തുട­ങ്ങി­യവ ഗോപി അന­ശ്വ­ര­മാ­ക്കിയ കഥാ­പാ­ത്ര­ങ്ങ­ളില്‍ ചില­തു­മാ­ത്രം. 1977ല്‍ പുറ­ത്തി­റ­ങ്ങിയ കൊടി­യേ­റ്റ­ത്തിലെ ശങ്ക­രന്‍കു­ട്ടിയിലൂടെ അദ്ദേ­ഹത്തെ തേടിയെത്തി­യത് ദേശീയ അവാര്‍ഡിന്റെ മധുര­മാ­യി­രു­ന്നു. തിരു­വ­ന­ന്ത­പുരം ജില്ല­യിലെ ചിറ­യിന്‍കീ­ഴില്‍ 1937 നവം­ബര്‍ എട്ടി­നാ­യി­രുന്നു വി ഗോപി­നാ­ഥന്‍ നായര്‍ എന്ന ഭര­ത്‌ഗോ­പി­യുടെ ജന­നം. 1972ല്‍ അടൂ­രിന്റെ സ്വയം­വ­ര­ത്തി­ലൂ­ടെ­യാണ് ഗോപി തിര­ശ്ശീ­ലയ്ക്കു മുന്നില്‍ അവ­ത­രി­ച്ച­ത്. തുടര്‍ന്ന­ങ്ങോട്ട് മല­യാള സിനി­മയെ സ്വയം­വ­രിച്ച് അദ്ദേഹം നേടി­യെ­ടു­ത്തത് ആര്‍ക്കും കീഴ­ട­ക്കാ­നാ­വാത്ത അഭി­ന­യ­ക­ല­യുടെ താരസിംഹാ­സ­ന­മാ­യി­രു­ന്നു.
മല­യാ­ളി­ക­ളുടെ നായ­ക­സ­ങ്ക­ല്പ­ങ്ങ­ളെ­യെല്ലാം വെട്ടി­നി­ര­ത്തുക­യാ­യി­രുന്നു ഭര­ത്‌ഗോപി. താര­ശോ­ഭ­യുടെയും നട­ന­ചാ­രു­ത­യുടെയും അതി­ര്‍വരമ്പു­ക­ളെ­ക്കു­റിച്ച് ചല­ച്ചിത്രവേദിയെ ബോധ്യ­പ്പെ­ടു­ത്തിതന്ന മറ്റൊ­രു­ന­ടനും ഭൂമി­മ­ല­യാ­ള­ത്തില്‍ ഉണ്ടാ­യി­ട്ടി­ല്ല. അഭ്ര­പാ­ളി­യുടെ അത്യു­ന്ന­ത­ങ്ങ­ളില്‍ വിരാ­ജി­ക്കു­മ്പോ­ഴാണ് 1986ല്‍ രേവ­തി­ക്കൊരു പാവ­ക്കുട്ടി എന്ന­ചി­ത്ര­ത്തില്‍ അഭി­ന­യിക്കു­ന്നതി­നിടെ അദ്ദേ­ഹ­ത്തിന് പക്ഷാ­ഘാതം പിടി­പെ­ട്ട­ത്. വിധി­ക്കു­കീ­ഴ­ട­ങ്ങാന്‍ ധൈര്യ­പ്പെ­ടാ­തി­രുന്ന ഗോപി സ്വന്തം നിയ­ന്ത്ര­ണ­ത­ത്തി­ല­ല്ലാത്ത ശരീ­രം­കൊണ്ട് പിന്നെയും നിര­വധി കഥാ­പാ­ത്ര­ങ്ങളെ വരു­തി­യി­ലാ­ക്കി.
മുഖ­സൗന്ദ­ര്യ­ത്തെ­ക്കാള്‍ അഭി­ന­യത്തെ സൗന്ദ­ര്യ­മായി സ്വീക­രിച്ച നട­നാ­യി­രുന്നു ഗോപി. നൂറില്‍താഴെ ചിത്ര­ങ്ങ­ളില്‍മാ­ത്രമേ ഈ നടന്‍ അഭി­ന­യി­ച്ചി­രു­ന്നു­ള്ളൂ­വെ­ങ്കിലും ചെയ്ത കഥാ­പാ­ത്ര­ങ്ങ­ളി­ലെല്ലാം പ്രതി­ഭ­യുടെ കയ്യൊ­പ്പു­ചേര്‍ക്കാന്‍ അദ്ദേ­ഹ­ത്തിന് കഴി­ഞ്ഞു. മല­യാളം കണ്ട എക്കാ­ല­ത്തെയും മികച്ച സംവി­ധാ­യ­ക­രായ അടൂര്‍ ഗോപാ­ല­കൃ­ഷ്ണന്‍,അര­വി­ന്ദന്‍, കെ ജി ജോര്‍ജ്, ഭര­തന്‍, പത്മ­രാ­ജന്‍ തുട­ങ്ങി­വ­രോടൊപ്പം സഹ­ക­രി­ക്കാ­നുള്ള അവ­സ­രവും ഗോപിക്ക് ലഭി­ച്ചി­രു­ന്നു. ജി ശങ്ക­ര­പ്പി­ള്ള, സി എന്‍ ശ്രീക­ണ്ഠന്‍ നായര്‍, കാവാലം നാരാ­യ­ണ­പ­ണി­ക്കര്‍ തുടങ്ങി പ്രഗ­ല്ഭ­രായ മിക്ക നാട­ക­പ്ര­വര്‍ത്ത­കര്‍ക്കൊ­പ്പവും ഗോപി പ്രവര്‍ത്തി­ച്ചി­ട്ടു­ണ്ട്.
ഉത്സ­വ­പി­റ്റേ­ന്ന്,­യ­മനം,ഞാ­റ്റ­ടി, എന്റെ ഹൃദ­യ­ത്തിന്റെ ഉടമ തുട­ങ്ങിയ ചിത്ര­ങ്ങ­ളി­ലൂടെ സംവി­ധാ­യ­ക­വേഷ­ത്തിലും ഗോപി അഭ്രപാളി­യിലെ സാനി­ധ്യ­മാ­യി. 1993ല്‍ പുറ­ത്തി­റ­ങ്ങിയ ഭര­തന്റെ പാഥേയം എന്ന ചിത്രം നിര്‍മി­ച്ചതും അദ്ദേ­ഹമാ­യി­രു­ന്നു. ഗോപിയെഴു­തിയ 'അഭി­നയം അനു­ഭവം' എന്ന­കൃ­തിയ്ക്ക് മികച്ച ചല­ച്ചി­ത്ര­ഗ്ര­ന്ഥ­ത്തി­നുള്ള 1995ലെ ദേശീയ അവാര്‍ഡും അദ്ദേഹം സംവി­ധാനം ചെയ്ത യമ­ന­ത്തിന് 1991ലെ മികച്ച സാമൂ­ഹ്യ ചിത്ര­ത്തി­നുള്ള ദേശീയ പുര­സ്‌കാ­രവും ലഭി­ച്ചി­രു­ന്നു. ചല­ച്ചി­ത്ര­രം­ഗത്തെ സമ­ഗ്ര­സം­ഭാ­വ­ന­കളെമാനിച്ച് 1991ല്‍ രാഷ്ട്രം അദ്ദേ­ഹത്തെ പദ്മശ്രീ നല്‍കി ആദ­രി­ച്ചു. നിര­വധി ദേശീയ അന്താ­രാഷ്ട്ര ബഹു­മ­തി­കള്‍ക്കൊപ്പം നാലു­ത­വണ മികച്ച നട­നുള്ള സംസ്ഥാന അവാര്‍ഡും അദ്ദേ­ഹത്തെ തേടി­യെ­ത്തി­. വേണു നാഗ­വള്ളിയുടെ ഭാര്യ­സ്വന്തം സുഹൃത്ത് എന്ന ചിത്ര­മാണ് ഭരത് ഗോപി അഭി­ന­യി­ച്ച­തില്‍ അവ­സാ­ന­മായി പുറ­ത്തി­റ­ങ്ങിയത്. ബാല­ചന്ദ്ര മേനോന്റെ ദേ ഇങ്ങോട്ടു നോക്കിയേ ആയി­രുന്നു അദ്ദേ­ഹ­ത്തിന്റെ അവ­സാ­ന­ചി­ത്രം. 2008 ജനു­വരി 29ന് എഴു­പതാം വയ­സില്‍ കാല­യ­വ­നി­ക­യ്ക്കു­ള്ളില്‍ മറ­യുന്ന­തു­വരെയും സിനി­മയും സാസ്‌കാ­രിക ഇട­പെ­ട­ലു­കളും ഓരോ­ശ്വാ­സ­ത്തിലും കാത്തു­സൂ­ക്ഷി­ക്കാന്‍ ഈന­ടന് കഴി­ഞ്ഞു.

വാചാ­ല­ത­യ്ക്കു­പ­കരം അനാ­യാ­സ­മായ ഭാവചലന­ങ്ങള്‍കൊണ്ട് അഭി­ന­യ­ക­ലയ്ക്ക് നവ­പ­രി­വേഷം നല്‍കിയ നട­നാ­യി­രുന്നു ഗോപി. ഒരു­വാ­ചകത്തി­നു­പ­കരം ഒരു­നോട്ടം കൊണ്ട് രംഗ­ങ്ങള്‍ക്ക് പൂര്‍ണത നല്‍കാന്‍ അദ്ദേ­ഹ­ത്തിന് കഴി­ഞ്ഞു. ഏതു­ക­ഥാ­പാ­ത്ര­ങ്ങള്‍ക്കും പാക­മാ­യി­രുന്നു ആ ശരീ­രം. ഗോപി­യുടെ സാനി­ധ്യ­മ­റിഞ്ഞ ഒരു­സി­നി­മ­ക­ളില്‍നിന്നും അദ്ദേ­ഹ­ത്തിന്റെ കഥാ­പാത്രങ്ങള്‍ പടി­യി­റ­ങ്ങി­പോ­കി­ല്ല. ഗോപി­യാ­ശാന്റെ വിയോ­ഗ­ത്തോടെ അസ്ത­മി­ച്ചത് ഒരു­യു­ഗ­ത്തി­നെ­ക്കാള്‍ ഉപ­രി­യായി മല­യാള സിനി­മ­യുടെ ഒരു­മ­ഹ­ത്തായ പാര­മ്പര്യം കൂടി­യാ­യി­രു­ന്നു. എത്ര­ക­ണ്ടാലും മതി­വ­രാത്ത വശ്യ­ത­യാര്‍ന്ന ഒരു­ചാ­രുത ഈന­ടന്റെ ഓരോ­ച­ല­ന­ങ്ങ­ളി­ലു­മുണ്ട്. അതു­കൊ­ണ്ടാകാം ജീവി­ത­ത്തിന്റെ അര­ങ്ങില്‍നിന്ന് ഈമ­നു­ഷ്യന്‍ തിര­ശ്ശീ­ലയ്ക്കു പിന്നി­ലേക്ക് മറ­ഞ്ഞെ­ങ്കിലും അദ്ദേഹം നമുക്ക് പ്രിയ­പ്പെ­ട്ട­വ­നായി തുടരു­ന്ന­ത്. മല­യാള സിനി­മ­യുള്ള കാലം മുഴു­വന്‍ പ്രേക്ഷക മന­സില്‍ ഭര­ത്‌ഗോ­പി­യുടെ കൊടി­പ്പടം തല­യെ­ടു­പ്പോടെ പാറി­പ്പ­റ­ക്കും....

Comments
Add New
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

Last Updated ( Tuesday, 09 February 2010 21:35 )
 
Copy right 2008-2009 kanikkonna.com, All rights reserved