| ചര്‍ച്ചാവേദി-ജ്യോത്സ്യം ശാസ്ത്രമോ വിശ്വാസമോ?? |
| Written by editor | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Tuesday, 31 March 2009 18:09 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജ്യോത്സ്യം ശാസ്ത്രമോ വിശ്വാസമോ??ശ്രീപാര്‍വ്വതി അനില്‍ ഐക്കര ഹരി
രമ്യ മാര്‍ട്ടിന്‍ ഇതൊക്കെ ചര്‍ച്ച ചെയ്യുവാനെന്തിരിക്കുന്നു?ഇഷ്ടഫലസിദ്ധമോതിരങ്ങള്‍ നമ്മുടെ നാട്ടില്‍ വിതയ്ക്കുന്ന വിഷം എത്ര തീവ്രം.ജ്യോതിഷത്തിലെ നിയമങ്ങള്‍ക് യാതൊരു ശാസ്ത്രീയതയുമില്ല.ജ്യോതിഷ പ്രവചനങ്ങല്‍ ഏതെങ്കിലും ശരിയായിട്ടുണ്ടെങ്കില്‍ അത് തികച്ചും യാദൃച്ഛികം മാത്രം.ഈ അന്ധവിശ്വാസത്തെ ശാസ്ത്രമെന്നൊക്കെ വിളീക്കരുതേ..
വൈധവ്യഭയം മൂലം എത്ര പെണ്‍കുട്ടികള്‍ വിവാഹം പോലും ഒരു മോതിരം ധരിക്കുന്നതും മാലയിടുന്നതുമൊക്കെ ഭാഗ്യവും ഗ്രഹങ്ങള്‍ ഒരു രാശിയില്‍ നിന്നും വേറൊരു രാശിയിലേക്ക്
അപ്പോള്‍ പിന്നെ ജ്യോതിഷത്തിനു എന്ത് അടിസ്ഥാനം? അത് തെളിയിക്കുവാന്‍
രമ്യാ മാര്‍ട്ടിന്‍ ജ്യോതിഷം കൊണ്ടുള്ള വിഷമങ്ങള്‍.
3. ജനിക്കുമ്പോഴെ ജാതകം നോക്കിയെഴുതി അതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ വളര്‍ത്തുന്ന രീതി ആ കുട്ടിയെ എത്ര വേദനാജനകമായി ബാധിക്കും. 4. ആയുസ്സിനെപ്പറ്റി വിഷമിക്കുന്ന എത്രയോ പേര്‍!
7. ഏതൊരു കാര്യത്തിനും ഒരു തടസ്സം കണ്ടാല്‍ അടുത്ത ജ്യോല്‍സ്യനെ കണ്ട് കാര്യം നടത്തുവാന്‍ പണവും സമയവും കളയുന്നവരെത്ര? 8. മദ്യപാനം, അസുഖങ്ങള്‍ ഇവയൊക്കെ മാറ്റുവാന്‍ കവടി നിരത്തിക്കുന്നവരെത്ര. 9. ജ്യോതിഷത്തിന്റെ പേരില്‍ എത്രയോ ആളുകള്‍ വഴിപാടുകള്‍ നടത്തി കൈയ്യില്‍ ഉള്ള കാശു കൂടി കളഞ്ഞ് നിത്യദുരിതത്തിലേക്ക് ഒരു പടി കൂടി അടുക്കുന്നു?
കഷ്ടം! ആറ്റുകാലിന്റെ പരസ്യം കണ്ടാല്‍ ആഗോള സാമ്പത്തികമാന്ദ്യം ഇങ്ങേരിന്നു തീര്‍ക്കുമെന്ന് തോന്നും! ആഹാ.. നമ്മുടെ ധനമന്ത്രിയെക്കാള്‍ മിടുക്ക് ഇവിടിരുന്നു കവറ്റി നിരത്തുന്ന ആറ്റുകാലിനല്ലയോ!!
ശ്രീപാര്‍വ്വതി വെണ്‍മാരനല്ലൂര്‍ ഏത് തത്വശാസ്ത്രങ്ങളേയും അവയുടെ വ്യാഖ്യാതാക്കളുടെ തെറ്റുകള്‍വെച്ച് എതിര്‍ക്കാന്‍ പാടില്ല. ജ്യോതിഷത്തെ പ്രയോജനപ്പെടുത്തിയ രീതിവെച്ച് ജ്യോതിഷ സിദ്ധാന്തത്തിനെ ശ്രദ്ധിക്കാതെ വിടുന്നത് ശരിയല്ല. ഈയത്തെ സ്വര്‍ണ്ണമാക്കാന്‍ ശ്രമിച്ച കഥയില്ലാത്ത വിശ്വാസങ്ങളാണ്, ആധുനീക ശാസ്ത്രത്തിന്റെ ആരംഭമായിത്തീര്‍ന്നതെന്ന് എവിടെയോ വായിച്ചതായി ഓര്‍മ്മിക്കുന്നു. ജ്യോതിഷത്തെ അനുകൂലിക്കുവെന്ന് തെറ്റിദ്ധരിക്കരുത്. ശ്രീകൃഷ്ണനും ശ്രീരാമനും മുന്‍പ് ജ്യോതിഷ സിദ്ധാന്തം നിലനിന്നിരുന്നതായി അവരുടെ ജാതകക്കുറിപ്പുകളില്‍ നിന്ന് ഊഹിക്കാവുന്നതാണ്. ശ്രീകൃഷ്ണനും, ശ്രീരാമനും സാങ്കല്‍പ്പികമായാല്‍പ്പോലും അത്ര പുരാതനമായതാണ് ജ്യോതിഷമെന്ന സൂചന അതിലുണ്ട്. മറ്റൊരു ശ്രദ്ധേയമായ കാര്യം ആധുനീക ശാസ്ത്രം കണ്ടെത്തിയതായി അവകാശപ്പെടുന്ന പല കണക്കുശാസ്ത്ര തിയറികളും ജ്യോതിഷത്തില്‍ വളരെ പണ്ടേ പ്രയോജനപ്പെടുത്തിയിരുന്നു. ഇന്നും ഗണനകളുടെ ഒരു മഹാസാഗരമാണ് ജ്യോതിഷം. ആ ഗണനകള്‍ മനസ്സുകൊണ്ട് ചെയ്യാന്‍ പഠിച്ചാല്‍ മാത്രം നല്ലൊരു ഗണനാസമര്‍ത്ഥമായ ബുദ്ധിശക്തി ലഭിക്കും. ഗ്രഹങ്ങള്‍ക്കും12 ഭാവങ്ങള്‍ക്കും കൊടുത്തിരിക്കുന്ന അര്‍ത്ഥഗഹനത വളരെ ചിന്തനീയവും ജീവിതത്തിലെ ഏത് വശങ്ങളേയും അവലോകനം ചെയ്യാന്‍ സമര്‍ത്ഥമായ ഒരു ഗ്രാഫ് ഡ്രായിങ്ങുമാണത്. ഏത് പ്രശ്നങ്ങള്‍ നേരിട്ടാലും ആരും ചെയ്യുന്നത് , പ്രശ്നത്തിന്‍റെ നാനാവശങ്ങളിലെ സാദ്ധ്യതകളെ അവലോകനം ചെയ്യുകയെന്നതാണ്. ഈ നാനാവശങ്ങള്‍ ആരെങ്കിലും പ്രൊവൈഡ് ചെയ്യുകയാണെങ്കില്‍ ആലോചനയും ഒരു നിഗമനവും എളുപ്പമാകും. ജ്യോതിഷം അതിനുള്ള നല്ലൊരു രൂപരേഖ നല്‍കുന്നു. എന്നാല്‍ ഇന്നത്തെ ജ്യോതിഷന്മാര്‍ കാണാപ്പാഠം പഠിച്ച് അതും പ്രയോജനരഹിതമാക്കുകയാണ് ചെയ്യുന്നത്. ധനസമ്പാദനത്തിനുള്ള ഉപാധിയായിട്ടും ജ്യോതിഷം അധപ്പതിച്ചിരിക്കുന്നു.
ശ്രീപാര്‍വ്വതി പ്രശാന്ത് ഇതെല്ലാം അന്ധവിശ്വാസങ്ങളാണ് എന്നതിന് ഉപോല്‍ബലകമായ തെളിവു നിരത്തും മറ്റു ചിലര്‍. ജ്യോത്സ്യം ശാസ്ത്രമാണെന്നും ചിലപ്പോള്‍ അല്ലെന്നും തോന്നുന്ന ഒരു മാനസികാവസ്ഥയിലാണ് ഞാന്.
ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുന് ഉപദേശിക്കുന്നതാണ് ഇത്.
വെണ്‍മാരനല്ലൂര്‍ ജ്യോതിഷം സ്വയം പഠിച്ച വ്യക്തിയാണ്ഞാന്‍ . ആദ്യം വിശ്വാസിയല്ലാതിരുന്ന എന്നെ നയിച്ചത് ബാംഗളൂര്‍ ബി വി രാമന്‍ എന്ന, ഗാന്ധിജിയുടെ മരണം പ്രവചിച്ച, ലോകപ്രശസ്ഥനായ ജ്യോതിഷനാണ്. തികച്ചും ഒരു ഗവേഷണമെന്നരീതിയിലാണ് ഇന്നും ജ്യോതിഷത്തെ കാണുന്നത്, വിശ്വാസം എന്നരീതിയിലല്ല. വളരെ വളരെ സ്വതന്ത്രമായ രീതിയിലാണ് ഞാന്‍ ഗ്രഹനിലകളെ അവലോകനം ചെയ്യുന്നത്. അതിനുള്ള ധൈര്യം തന്നത് മുന്‍പറഞ്ഞ ജ്യോഷിഷനാണ്. ശാസ്ത്രീയജ്ഞാനവും , മനശ്ശാസ്ത്രജ്ഞാനവും ഉള്ളവ്യക്തികളോട് അവരുടെ ജാതകം വിശകലനം ചെയ്യുകയെന്നത്, എന്നെ സംബന്ധിച്ചിടത്തോളം ഹരം പകരുന്ന ഒരനുഭവമാണ്. കാരണം ഞാന്‍ പറയുന്നത് അവര്‍ക്കാണ് ഏറ്റവും നന്നായി മനസ്സിലാക്കാനും പ്രതികരിക്കാനും കഴിയുന്നത്. അന്ധവിശ്വാസികളോട് ഒരു പ്രവചനങ്ങളും പറയാറില്ല, കാരണം അത് അവരെ കൂടുതല്‍ വിഷമങ്ങളിലേക്കും അന്ധതയിലേക്കും നയിക്കുകയേയുള്ളു. അവര്‍ക്ക് സ്നേഹഭാഷണത്തിലൂടെ ആത്മവിശ്വാസം നല്‍കുന്ന നുറുങ്ങുവിദ്യകള്‍ പറഞ്ഞുകൊടുക്കുകയാണ് പതിവ്. മാത്രമല്ല ജ്യോതിഷത്തെ വിശ്വസിക്കുന്നതിനുപകരം സ്വയം വിശ്വസിക്കാനാണ് ഉപദേശിക്കാറും. എന്നെത്തന്നെ അതിശയിപ്പിച്ച ഒന്നില്‍ക്കൂടുതല്‍ അനുഭവങ്ങളുണ്ടായിട്ടുണ്ട്. അവയെക്കുറിച്ച് പറയാനും തയ്യാറാണ്. പക്ഷെ, സ്ഥിരം കേട്ട്തഴമ്പിച്ച പല്ലവികള്‍ പോലെ തോന്നുമെന്നതിനാല്‍ , ഇവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആരുടേയെങ്കിലും ജാതകം വിശകലനം ചെയ്യാന്‍ ഒരു പരീക്ഷണമെന്നപോലെ ഞാന്‍ തയ്യാറാണ്. സമയം കുറവാണെങ്കിലും രസകരമാണെന്നുണ്ടെങ്കില്‍ .....കേള്‍ക്കുന്നവര്‍ ഒരു അന്വേഷണാത്മക ബുദ്ധി നിലനിര്‍ത്തുകയാണെങ്കില്‍ ..... ശരിയാകുന്ന പ്രവചനങ്ങളേക്കുറിച്ച്,എങ്ങനെയാണ് ചിന്തിച്ചതെന്നുകൂടെ വിചാരങ്ങള്‍പോലെ കുറിക്കാനും തയ്യാറാണ്. ഗുരുവായൂരപ്പന് കനിഞ്ഞാലും വ്യാഴം അതിനു സമ്മതിക്കില്ല എന്നാണോ? സര്‍വ്വശക്തനായ ദൈവം ഗ്രഹങ്ങള്‍ക്കും മേലെയല്ലേ?
യൂസഫ് സ്വാമി വിവേകാനന്ദന്റെ ഒരു കഥ ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു..
ചെയ്യണം എന്നില്ല ഒരു യഥാര്‍ത്ഥ മനുഷ്യനെ കിട്ട്യാല്‍ മതി. ആരും വന്നു സഹായിക്കാന്‍ നിങ്ങള്‍ നോക്കി ഇരിക്കേണ്ട മനുഷ്യരുടെ സഹായങ്ങലെക്കാള്‍ ഒക്കെ വലുതല്ലേ ഈശ്വരന്‍ ! പുന്ന്യവാനായിരിക്കുക്ക ഈശ്വരനില്‍ വിശ്വസിക്കുക . ഇപ്പോഴും അവിടുത്തെ അവലംബിച്ച് കൊള്ളുക അപ്പോള്‍ നിങ്ങള്‍ നേരായ മാര്‍ഗത്ത്തിലനെന്നു ഉറപ്പായി ,ആനിലയില്‍ നിങ്ങള്‍ക്കെതിരായി ഒരു ശക്തിക്കും ചലിക്കുക സാധ്യമല്ല . മനസ്സില്‍ വ്യാകുലതകള്‍ നിറയുമ്പോഴാണ് ഒരു മനുഷ്യന്‍ ജ്യോതിഷത്തെയും മറ്റും ആശ്രയിക്കുന്നത് . അത്തരത്തില്‍ വ്യാകുലതകള്‍ ഇല്ലാത്ത ഒരു മനുഷ്യന്‍ വിധിയെ പോലും മാറി മറിക്കാന്‍ പ്രാപതനാണ് . ജ്യോതിഷം ഒരു അന്ധവിശ്വാസമായി തള്ളി കളയേണ്ട വസ്തുത അല്ല എന്നാണ് എന്‍റെ അഭിപ്രായം .ജ്യോല്സ്യന്മാരില്‍ കള്ളനമാരില്ല എന്ന് ഞാന്‍ പറയുന്നില്ല , നമ്മുടെ നാട്ടില്‍ എത്ര വ്യാജ ഡോക്റെര്‍സിനെ പിടിക്കപെട്ടിരികുന്നു contiuiing in mandaram community
Powered by !JoomlaComment 3.26
3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved." |

