![]() |
![]() |
![]() |
|||||||||||
![]() |
![]() |
![]() |
|||||||||||
| |
|
||||||||||||
![]() |
കണിക്കൊന്നയിലെ പുതിയ വിഭവമാണു മുംബൈ ജാലകം.നഗരത്തിരക്കുകള്‍ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരിയായ ശ്രീമതി ജ്യോതി ശങ്കരന്‍റെ കണ്ണില്‍ ഇങ്ങനെയൊക്കെയാണ്. | ||||||||||||
|
| ||||||||||||
|
kanikkonna pages kanikkonna links
|
ഉള്ളവനേയും ഇല്ലാത്തവനേയും .നല്ലവരേയും കൊള്ളരുതാത്തവരേയും. നല്ലവരായ ഇവിടുത്തെ മണ്ണിന്‍റെ മക്കള്‍ സഹിഷ്ണുതയുള്ളവരും സമാധാനപ്രേമികളുമാണ്, പൊതുവേ! (വോട്ടുബാങ്കിന്‍റെ പിന്നാലേ ഓടുന്നവരൊഴികെ) “ആംചിമുംബൈ “ എന്നൊക്കെ പറയുമായിരിയ്ക്കും. പക്ഷെ അതു നിങ്ങളുടെക്കൂടിയാണെന്ന് മനസ്സിലാവും., ഇവിടെ വന്നാല്‍. കാരണം മറ്റു ചില സ്ഥലങ്ങളിലെന്നപോലെ ഞങ്ങളുടെ മുംബൈ നിങ്ങള്‍ക്ക് ഇഷ്ടമായോ എന്നു ഇവിടത്തുകാര്‍ ചോദിയ്ക്കാറില്ല.
ശ്രദ്ധക്കുറവിനാലാണു ഇങ്ങിനെ സംഭവിയ്ക്കുന്നതെന്നു പറഞ്ഞല്ലോ? അധികമായാല്‍
അമൃതും വിഷമെന്നമട്ടിലുള്ള ഒരു അനുഭവമാണു എന്‍റെ ഇനിയൊരു സുഹൃത്തിനുണ്ടായതു.
പേടി കാരണം ജോലിയ്ക്കു പോകുമ്പോള്‍ ട്രെയിന്‍ യാത്ര ചെയ്യുന്ന സമയത്തു സ്വര്‍ണ്ണമാലയ്ക്കു
പകരം അവര്‍ ഇമിറ്റേഷന്‍ മാല ഇടാന്‍ തുടങ്ങി. പലതരത്തിലും രൂപത്തിലും ഇതു
ലഭ്യമാണല്ലൊ? നമ്മുടെ സുഹൃത്തു എന്നിട്ടുപോലും യാത്ര ചെയ്യുന്ന അവസരത്തില്‍
ശ്രദ്ധിച്ചിരുന്നിരുന്നു. കാരണം ഒരുദിവസം ലേഡീസ് കമ്പാര്ട്റ്റുമെന്റില്‍
കയറുന്ന സമയം മാല ആരോ വലിച്ചുപൊട്ടിയ്ക്കുന്നതു അവരറിഞ്ഞു. ഈ കാര്യങ്ങളെയൊക്കെ വെട്ടി മറിയ്ക്കുന്ന പുതിയ ഏര്‍പ്പാടാണു ഈയിടെ. മൊബൈല്‍ ഫോണുകള്‍ ഒരു വിധം എല്ല യാത്രക്കാരുടെയും കൈവശം കാണും. അതു വെറും ആയിരം രൂപയുടെ തൊട്ടു അന്പതിനായിരം രൂപ വിലമതിയ്ക്കുന്നതു വരെ കാണാം.. സ്വര്ണ്ണത്തിനേക്കാള്‍ തട്ടിയെടുക്കാനും വിറ്റഴിയ്ക്കാനും എളുപ്പവും. പക്ഷേ ഈയിടെയായി യാത്രക്കാരും അല്പം കൂടുതല്‍ ജാഗ്രത പുലര്ത്തുന്നുണ്ടു. ട്രെയിനില്‍ വെച്ചു ഫോണ്‍ വരുമ്പോള്‍ സാധാരണയായി യാത്രക്കാര്‍ സിഗ്നല്‍ കിട്ടാനായി വാതിലിനു സമീപത്തെയ്ക്കു നീങ്ങും. .അവരെയാണു ഇത്തരക്കാര്‍ സാധാരണയായി നോട്ടമിടുന്നതു. അതുപോലെ തന്നെ സദാ വാതിലിനു സമീപം നിന്നു യാത്ര ചെയ്യുന്നവരേയും. സ്റ്റേഷനുകളുടെ ഇടയില്‍ ആരുടെയും ശ്രദ്ധ കിട്ടാത്ത ഇടങ്ങളാണു ഇവരുടെ പ്രവര്‍ത്തന രംഗം. ട്രാക്കുകള്‍ക്കിടയിലെ തൂണുകള്ക്കു മുകളില്‍ കയറിയിരുന്നു കടന്നുപോകുന്ന ട്രെയിനുകളുടെ വാതില്ക്കല്‍ നില്ക്കുന്നവരുടെ കയ്യില്‍ ശക്തിയായി വടി കൊണ്ടു അടിയ്ക്കും. കയ്യിലുള്ളതെന്തായാലും പിടിവിട്ടു താഴെ വീഴും.ചിലപ്പോള്‍ ആളും വീണെന്നിരിയ്ക്കും. അപ്പോള്‍ സംഗതി അല്പം കൂടി ഗുരുതരമാകാം. തെറിച്ചുവീഴുന്ന സാധനം എന്തായാലും എടുത്തു നിമിഷങ്ങള്ക്കകം അവര്‍ സ്ഥലം കാലിയാക്കും. മൊബൈലാകാം, ഹാന്ഡ് ബാഗാകാം. സംഭവസ്ഥിതി മനസ്സിലാക്കി അടുത്ത സ്റ്റേഷനിലെത്തി പരാതിപ്പെടുകയോ സ്ഥലത്ത് തിരിച്ചു പോയി നോക്കുകയോ ചെയ്യുന്നതു കൊണ്ടു ഒരു ഫലവും കിട്ടാറില്ല. മുന്പൊരിയ്ക്കല്‍ ലേഡീസ് കമ്പാര്ട്ടുമെന്‍റിന്‍റെ വാതുക്കല്‍ നിന്നു യാത്രചെയ്തിരുന്ന എന്‍റെ ഒരു കസിന്റെ കയ്യില്‍ പിടിച്ചിരുന്ന പ്ലാസ്റ്റിക് ബാഗു, വണ്ടി ചേരിപ്രദേശങ്ങളിലൂടെ കടന്നു പോകുന്ന സമയത്തു താഴെ നിന്നു വടികൊണ്ടു തട്ടി താഴെയിട്ടിട്ടുണ്ടു. കൂട്ടുകാരുമൊത്തു സംഭവസ്ഥലത്തു തിരിച്ചു ചെന്നപ്പോള്‍ ട്രാക്കില്‍ നിന്നും ബാഗു കിട്ടി. പലസാധനങ്ങളും നഷ്ടപ്പെട്ടിരുന്നു. പക്ഷെ ഏറ്റവും വിലമതിച്ചതായി അതിലുണ്ടായിരുന്ന ഒരു ജോഡി സ്വര്ണ്ണക്കമ്മല്‍ മുക്കു ആണെന്നു കരുതി അവിടെത്തന്നെ വലിച്ചെറിഞ്ഞതായിരുന്നു ഏറ്റവും രസകരമായി തോന്നിയതു. ഭാഗ്യമെന്നേ പറയേണ്ടൂ..
ജ്യോതിര്‍മയി ശങ്കരന്‍
|
||||||||||||
| അഭിപ്രായങ്ങള്‍ അറിയിക്കുക |
| Very Nice Article Created By Jyothirmayi... neelamanaanoop@gmail.com |
| Hi, Jyotiedathi....mumbai jalakam what u hv written is
tooo good... n its true... n the same thing hppnd to me whether to go or
not...what is written n expressed is truly fantastic...
nirmala erannoor |
| i first read bombay in anand's alkkoottam;then ashtamoorhty
once said he's affraid of bombay because of the alkkoottam experiance..then
his stories..thereafter the famous m.p narayanapillai and now his wife prabha
narayanapillai their writings..atlst anand again revisiting bombay in parinamathinte
bhoothangal...now jyothirmayi giving the same line of experiance in different
language..freezing experiance..but we can such trends in kerala villages..kerala
is a big city a metro city.. vnharidas@yahoo.co.in |
| Nannayittundu. sreedevinamboo@gmail.com |
| very nice article from Jyoti Shankar. enjoyed!! unfortunately
it took long time to read out because am from PAZHAYA KOOTTASHARAM=JOINT
FAMILY....now people are scattered....so as the vikkalulla asharangal...doesnt
matter...will learn to adjust before they disappear..... moorthy@elegantcoll.com |
വളരെ നന്നായിടുണ്ട് പണ്ട് ബോംബയില് വെച്ചു ഏകദേശം ഇത് പോലെ ഒരു അനുഭവം എനിക്കും ഉണ്ടായിടുണ്ട് അതു കൊണ്ടായിരിക്കാം ആ ബ്ലാക്ക് ആന്ഡ് വൈറ്റ് ഫോട്ടോ എന്നെ വല്ലാതെ അസ്വസ്തനാക്കിയത് madampu vasudevan |
| innatthe kaalath naTakkunna kaaryangaL vaLare bhamgiyaayi
vivaricchirikkunnu jyOthi. aazamsakaL.
rishi |
| ജ്യോതിയുടെ ചൂഷണം ചെയ്യപെടുന്ന കുട്ടികളെ കുറിച്ചു വായിച്ചു ഇതൊക്കെ സാധാരണ മാണ് ബോംബയില് കൈയും കാലും ഒക്കെ തല്ലിയോടിച്ചു വിക്രുതമാക്കി കുട്ടികളെ കൊണ്ട് ഭിക്ഷ ക്ക് വിടുന്ന മാഫിയ സംഘങ്ങള് പോലും ബോംബയില് ഉണ്ട് എന്നതാണ് സത്യം vasudevan madampu |
| Hi...Nannayittund Paav Bhajiyum koottarum...all the best
Jyothiedathi.... Vasantha |
| Nice, really interesting. Remya Vijayakumar |
| Excellent writing in simple words by jyothiedathy..eagerly
waiting for next attempt. kavithaunni |
| Wonderful article! This has got great readability. Eagerly
looking forward to read your future articles. But one thing Jyothiedathi,
am really really eager to know why that woman suddenly started crying very
loudly just before alighting at Thane station :) Uma Jayadevan |
| good article jyoti.... i am reading "kanikkonna" for the first time.... wish u all the best girija |
| Mumbai Jalakam nannavunnund...Lalithamaya Bhashayil Mumbai
nagarathe kurichu namukkee jalakathiloode kaanichu tharunnu.....thanx Jyothiedathee... vasantha |
THAT'S GOOD TO READ. TRRRR.....AAA.....FIC.....JAAAAAMMMM balu |
| good. but still I love Mumbai. It has a lot of positive
energy.... balu |
© 2008
kanikkonna.com |
||