ഇതു വരെ വായനക്കാര്‍ പരിചയപ്പെട്ട പുസ്തകങ്ങള്‍


 

kanikkonna pages

kanikkonna home

magazin

daily news

news

movie

links

blogs

books

snehapoorvam

ruchi

comments

archaves

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


1) കുള്ളന്‍

കണിമോളുടെ 19 കവിതകളൂടെ സമാഹാരമാണു "കുള്ളന്‍"
ഈ പുസ്തക്കം വായനക്കര്‍ക്ക് സ്വന്തമാക്കാം

ഉണ്‍മ പബ്ലിക്കേഷന്‍സ്
ആലപ്പുഴ

വില:40 രൂ

 

2) നിലാനൃത്തം
സ്വപ്നസാന്നിദ്ധ്യം, മുഖംമൂടി, ആലവട്ടം, നിലാനൃത്തം തുടങ്ങി ഉമാ രാജീവന്‍റെ 22ഓളം കവിതകള്‍ ഈ പുസ്തകത്തിലുണ്ട്

ഉണ്‍മാ പബ്ലിക്കാഷന്‍സ്
നൂറനാട്
ആലപ്പുഴ
വില: 35 രൂ

3) നക്ഷത്രങ്ങളെ പ്രണയിച്ച ഒരാള്‍

എസ് ജിതേഷിന്‍റെ "നക്ഷത്രങ്ങളെ പ്രണയിച്ച ഒരാള്‍" എന്ന കവിതാസമാഹാരം

നക്ഷത്രങ്ങളെ പ്രണയിച്ച ഒരാള്‍
എസ് ജിതേഷ്
ഉണ്‍മാ പബ്ലിക്കേഷന്‍സ്
ആലപ്പുഴ

വില - 25.00 രൂ

4) അറിയാതെ

പകരം തരാനിനി,രാവുകള്‍,മദ്ധ്യാഹ്നത്തിലെ മഴ,അറിയാതെ, കൃഷ്ണപക്ഷങ്ങള്‍, തുടങ്ങി ആര്‍ ലേഖയുടെ 46 കവിതകളാണു ഈ സമാഹാരത്തിലുള്ളത്.

അറിയാതെ

ആര്‍ ലേഖ

ഉണ്‍മ പബ്ലിക്കാഷന്‍സ്
നൂറനാട്
ആലപ്പുഴ

വില-35 രൂ

5) പ്രണയതല്‍പ്പം

അസാധാരണമായ വശ്യതയും ആരേയും അനുരാഗവിവശരാക്കാനുള്ള കഴിവും ആവശ്യത്തിലധികമുള്ള ക്ലിയോപാട്ര എന്ന ലോകസുന്ദരിയുടെ സംഭവബഹുലമായ ജീവിതമാണു ദേവേന്ദുദാസിനെ ഈ നോവലിലേയ്ക്കു നയിച്ചത്.

പ്രണയതല്‍പം
ദേവേന്ദുദാസ്

ഉണ്‍മ പബ്ലിക്കാഷന്‍സ്
നൂറനാട്
ആലപ്പുഴ
വില - 55 രൂ

6) ചില സില്‍ക്കിയന്‍ നിനവുകള്‍

കഥയും നോവലുമല്ലാത്ത ഈ സില്‍ക്കിയന്‍ നിനവുകള്‍ ഒരര്‍ത്ഥത്തില്‍ ചില ഓര്‍മ്മപ്പെടുത്തലുകളാണ്.മണ്‍മറഞ്ഞുപോയ ചില പ്രിയപ്പെട്ടവരുടെ നിനവുകളിലേയ്ക്ക് സതീഷ്ബാബു തൂലികയോങ്ങുന്നു

ചില സില്‍ക്കിയന്‍ നിനവുകള്‍
സതീഷ്ബാബു പയ്യന്നൂര്‍

ഉണ്‍മ പബ്ലിക്കാഷന്‍സ്
നൂറനാട്
ആലപ്പുഴ
വില - 40രൂ

7)ഗ്രീഷ്മത്തിലെ മഞ്ഞുതുള്ളികള്‍

ഹൃദയഭാരങ്ങളിറക്കിവയ്ക്കുന്ന കഥകളാണു വിശ്വന്‍ പടനിലത്തിന്‍റേതെന്ന് അവതാരികയില്‍ പെരുമ്പടവം പറയുന്നത് വെറുതേയല്ലെന്ന് അദ്ദേഹത്തിന്‍റെ കഥകള്‍ വായിച്ചാല്‍ ആസ്വാദകനു മനസ്സിലാകും.മുനകൂര്‍ത്ത പരിഹാസമാണു ആ കഥകളുടെ മറ്റൊരു പ്രത്യേകത.

ഗ്രീഷ്മത്തിലെ മഞ്ഞുതുള്ളികള്‍
വിശ്വന്‍ പടനിലം

ഉണ്‍മ പബ്ലിക്കേഷന്‍സ്
നൂറനാട്
ആലപ്പുഴ

വില- 45 രൂ

8) നടപ്പാത

ഇരമ്പങ്ങള്‍ക്കും കരിപ്പുകവലയങ്ങള്‍ക്കും ഇടക്കെവിടെയോ ഒരു കാവും ക്ഷേത്രവും;ഒരു സാന്ത്വനവാഗ്ദാനം പോലെ രാത്രികളിലെ അത്യപൂര്‍വ്വമായ ചില നിമിഷങ്ങള്‍. തളിര്‍വായുവിലലീഞ്ഞ ഏതോ പുഷ്പഗന്ധം. ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നു കരൂര്‍ ശശിയുടെ "നടപ്പാത" എന്ന നോവല്‍

 

നടപ്പാത
കരൂര്‍ ശശി

ഉണ്‍മ പബ്ലിക്കേഷന്‍സ്
നൂറനാട്
ആലപ്പുഴ

വില- 50 രൂ

 

9) പരദേശികള്‍ എവിടെനിന്നോ വന്നവരാണ്. എവിടേയ്ക്കോ പോകേണ്ടവരും.ദൂരമറിയാത്ത യാത്രകളില്‍ പകലുകളും രാവുകളുമൊന്നും അവരുടേതല്ലാതാവുന്നു. ജോയി നാലുന്നാക്കലിന്‍റെ വ്യത്യസ്തമായൊരു നോവലാണു പരദേശികള്‍

 

പരദേശികള്‍

ജോയി നാലുന്നാക്കല്‍

ഉണ്‍മ പബ്ലിക്കേഷന്‍സ്
നൂറനാട്
ആലപ്പുഴ

വില-50രൂ

10)വാതില്‍പ്പുറക്കാഴ്ച്ചകള്‍"

ചലച്ചിത്ര നിരൂപകന്‍, സംവിധായകന്‍,കഥാകൃത്ത് എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനായ വിജയകൃഷ്ണന്‍റെ സിനിമാ സംബന്ധിയായ ലേഖനങ്ങളുടെ സമാഹാരമാണ്," വാതില്‍പ്പുറക്കാഴ്ച്ചകള്‍".

 

വാതില്‍പ്പുറക്കാഴ്ച്ചകള്‍

വിജയകൃഷ്ണന്‍
ഉണ്‍മ പബ്ലിക്കേഷന്‍സ്
നൂറനാട്
ആലപ്പുഴ

വില-50രൂ

11) ആരൂഢം

"പെരുന്തച്ചനളക്കുമ്പോള്‍
മുഴക്കോലിന്‍ വര നെഞ്ചില്‍
പഴങ്കാലം പെരുമ്പറപ്പിടപ്പിയന്നു
സൂചിത്തലപ്പത്തു തപസ്സാര്‍ന്ന
പതിവ്രതാവ്യഥപോലെ
ഉളിയും ചുറ്റികയും ഏകാഗ്രമായ്ത്തീര്‍ന്നു."
കണിമോളുടെ ആരൂഢം എന്ന കവിതാ സമാഹാരമാണു ഈ ആഴ്ച്ച

ആരൂഢം

കണിമോള്‍

ഉണ്‍മ പബ്ലിക്കേഷന്‍സ്
നൂറനാട്
ആലപ്പുഴ

വില-35രൂ

12) ജീവിതസുഗന്ധി

പുതിയ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എസ്.ആര്‍ ലാലിന്‍റെ ചെറിയ കഥകളുടെ സമാഹാരമാണു ജീവിതസുഗന്ധി


ജീവിതസുഗന്ധി

എസ് ആര്‍ ലാല്‍

ഉണ്‍മ പബ്ലിക്കേഷന്‍സ്
നൂറനാട്
ആലപ്പുഴ

വില-35രൂ

13)നേര്‍ക്കാഴ്ച്ചകള്‍

കവനകലയുമായി പുത്തന്‍ കവികള്‍ ശക്തരായിത്തന്നെ രംഗത്തെത്തുന്നുവെന്നതിനു ഉത്തമ ഉദാഹരണമാണു പ്രശോഭ് സാകല്യത്തിന്‍റെ കവിതകള്‍.

നേര്‍ക്കാഴ്ച്ചകള്‍

പ്രശോഭ് സാകല്യം
ഉണ്‍മ പബ്ലിക്കേഷന്‍സ്
നൂറനാട്
ആലപ്പുഴ

വില-30രൂ

14)ലളീതഗാനപുസ്തകങ്ങള്‍ സുലഭമല്ലാത്ത ഈ ഘട്ടത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു, "ശംഖൊലികള്‍

ശംഖൊലികള്‍

കെ വി സോമനാഥന്‍

ഉണ്‍മ പബ്ലിക്കേഷന്‍സ്
നൂറനാട്
ആലപ്പുഴ

വില - 40 രൂ

 

 

 

 

 

 

 



 

ഉണ്‍മയുടെ മാത്രമല്ല നിങ്ങളുടെ പുസ്തകങ്ങളും ഇവിടെ പരിചയപ്പെടുത്താം
വിവരങ്ങള്‍ ഞങ്ങളെ അറിയിക്കുമല്ലൊ

email: mail@kanikkonna.com

 

© 2008 kanikkonna.com