സാവിത്രി അന്തര്‍ജ്ജനം

ചെങ്ങഴശ്ശേരി ഇല്ലത്തെ മുത്തശ്ശിയുടെ വകയാട്ടെ ഇത്തവണത്തെ രുചി

 

 

 



വഴുതനങ്ങ മധുരക്കറി

നീളന്‍ വഴുതനങ്ങ -2 എണ്ണം

പുളി - ആവശ്യത്തിന്

ശര്‍ക്കര - ഒരു ചെറിയ കഷണം

പച്ചമുളക് -5 എണ്ണം

ഉപ്പ് - ആവശ്യത്തിന്

കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കം

ആദ്യമായി വഴുതനങ്ങ രണ്ടും ചുട്ടെടുക്കുക
അതിനു ശേഷം അമ്മിക്കല്ലില്‍ വച്ച് അരച്ചെടുക്കണം. അരക്കുമ്പൊള്‍ അതിന്റെ തൊലി മാറിക്കിട്ടുന്നത് എടുത്തു കളഞ്ഞ ശേഷം നന്നയി അരഞ്ഞ വഴുതനങ്ങാ കുഴമ്പ് ഒരു പാത്രത്തില്‍ എടുത്തു വയ്ക്കണം. അതിനു ശെഷം പുളി, ശര്‍ക്കര, പച്ചമുളക്, ഉപ്പ് എന്നിവയും അമ്മിക്കല്ലില്‍ വച്ച് അരച്ച് കുഴമ്പാക്കുക, ഈ മിശ്രിതം വഴുതനങ്ങാ കുഴമ്പില്‍ ചേര്‍ത്ത ശേഷം നന്നായി ഇളക്കണം. ആവഷ്യത്തിന്‍ കറിവേപ്പിലയും ചേര്‍ത്ത് ഉപയോഗിക്കം.

ഈ കൂട്ടാന്‍ ചോറിനൊപ്പം മധുരമുള്ള കറികള്‍ കഴിക്കന്‍ ഇഷ്ടമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്നതാണ്.
ഈ കൂട്ട് ചൂടാക്കേണ്ടതില്ല.

 


വഴുതനങ്ങാ കിച്ചടി

നീളന്‍ വഴുതനങ്ങ - 2 എണ്ണം

തൈര്‍ - ആവശ്യത്തിന്

കടുക് - ആവശ്യത്തിന്

നാളികേരം - ഒരു മുറി

ഉപ്പ് - ആവശ്യത്തിന്

പച്ചമുളക് - എരിവിന്ടെ പാകത്തിന്

കറിവേപ്പില - ആവശ്യത്തിന്


തയ്യാറാക്കാം

കനലില്‍ വച്ച് ചുട്ടെടുത്ത വഴുതനങ്ങ അരച്ച് കുഴമ്പു പരുവത്തിലാക്കുക. തൈര്, കടുക്, നാളികേരം, പച്ചമുളക് ഇവ കൂട്ടി അരച്ചെടുക്കണം.
അരച്ചെടുത്ത കൂട്ട് വഴുതനങ്ങ കുഴമ്പില്‍ ചേര്‍ത്ത് കറിവേപ്പിലയും ഉപ്പും കൂട്ടി നന്നായി യോജിപ്പിക്കുക. വഴുതനങ്ങ കിച്ചടി തയ്യാര്‍

ഈ കിച്ചടി ചൂടാക്കാന്‍ പാടില്ലത്തതാണ്.


നിങ്ങളുടെ രുചിക്കൂട്ടുകള്‍ എല്ലാവരും ആസ്വദിക്കട്ടെ
കണിക്കൊന്നയ്ക്ക് അയക്കൂ
മുകളില്‍ "രുചി" എന്നു വയ്ക്കാന്‍ മറക്കില്ലല്ലൊ

വിലാസം

എഡിറ്റര്‍
കണിക്കൊന്ന മാഗസിന്‍
വെളിയന്നൂര്‍ പി ഓ
താമരക്കാട്
editor@kanikkonna.com

 

 

© 2008 kanikkonna.com