![]() |
![]() |
![]() |
||||||||||
![]() |
![]() |
![]() |
||||||||||
| |
|
|||||||||||
![]() |
ആത്മീയ പ്രകാശം നല്‍കുന്നതും
രോഗ ഹരവും ആയ സൂര്യയോഗ് എന്ന ക്രിയപതിവായി ചെയ്യുന്നത് |
|||||||||||
|
നിങ്ങളിലുള്ള
സകല രോഗങ്ങളും അകറ്റും
ചരിത്രം ഉറങ്ങിക്കിടക്കുന്ന വഴികളിലൂടെ, മാഹാ മനീഷികളുടെ പാദസ്പര്‍ശം
കൊണ്ട് പവിത്രമായ ഹിമാലയ സാനുക്കളിലൂടെ സൂര്യാജി നടത്തിയ അന്വേഷണ യാത്രയ്ക്കൊടുവില്‍
കിട്ടിയ ലളിതവും ആയാസ രഹിതവുമായ ക്രിയയാണ്‍ സൂര്യയോഗ്. നമ്മുടെ ശാരീരിക മാനസിക
ആത്മീയ ആരോഗ്യത്തിനു വേണ്ട് രോഗശമനാദിയായ ഊര്‍ജ്ജം സൂര്യനിലൂടെ സ്വാംശീകരിക്കുകയാണു
സൂര്യയോഗിലൂടെ നം ചെയ്യുന്നത്. | |||||||||||
ഈ വിദ്യ പതിവായി അനുഷ്ഠിക്കുന്നതു ആരോഗ്യപരമായി നല്ലതാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. സൂര്യയോഗ് അനുഷ്ഠാന വിധം സൂര്യനഭിമുഖമായി ഉപവിഷ്ടരാകുക,നെറ്റിത്തടം തുടച്ച് നാണയം ഉറപ്പിക്കുക.കൈകള്‍
സൂര്യമുദ്രയില്‍ നാഭിക്കു താഴെ (മണിപൂരക ചക്രം) ചേര്‍ത്ത് പിടിക്കുക. ഒരു
നിമിഷം മിഴികള്‍ അടച്ചു പിടിച്ച് ഈ പ്രപഞ്ച മാതാവിനേയും ഗുരുവിനേയും മനസ്സു
കൊണ്ട് ധ്യാനിക്കുക. നമുക്ക് പ്രകാശവും പ്രാണനും പകര്‍ന്നു തരുന്ന സൂര്യനെ
നമ്മുടെ സുഹൃത്തും വഴികാട്ടിയായും സങ്കല്‍പ്പിക്കുക,ശേഷം മിഴികള്‍ തുറന്ന്
ആദിത്യ മണ്ടലത്തില്‍ നിന്ന് പ്രവഹിക്കുന്ന സ്നേഹോര്‍ജ്ജം കണ്ണുകളിലൂടെയും
നെറ്റിയില്‍ ഉറപ്പിച്ചിരിക്കുന്ന നാണയം വഴിയും സ്വാംശീകരിക്കുക. ശരീരത്തിലെ
എല്ലാ രോഗബീജങ്ങളും ദുര്‍ഗ്ഗുണങ്ങളും മണിപൂരക ചക്രം വഴി പുരത്തുപോകുന്നതായി
ഭാവന ചെയ്യുക. കുറച്ചു സമയം കഴിഞ്ഞ് കണ്ണുകള്‍ അടച്ചു പരിപൂര്‍ണ്ണമായ നിങ്ങളുടെ
ശ്രദ്ധ നാണയം വച്ചിരിക്കുന്ന ഭാഗത്തു മാത്രം ഉറപ്പിച്ചു നിര്‍ത്തുക,സൂര്യന്‍റെ
സ്നേഹോര്‍ജ്ജം നമ്മുടെ ഓരോ രോമകൂപങ്ങള്‍ വഴിയും പുറത്തേക്കു പോകുന്നതായി
കാണുക,നമ്മുടെ ശരീരം സ്നേഹോര്‍ജ്ജത്താല്‍ ജ്വലിക്കുന്നതായി സങ്കല്‍പ്പിക്കുക,ശേഷം
പതുക്കെ കണ്ണുകള്‍ തുറക്കാതെ സൂര്യമുദ്ര വേര്‍പ്പെടുത്തി ഭൂമിയെ നമസ്കരിക്കുക,പഴയതു
പോലെ ഇരുന്നതിനു ശേഷം കൈകള്‍ നന്നായി കൂട്ടിത്തിരുമ്മി,ചൂടായ കൈത്തലം കൊണ്ട്
മുഖം പൊത്തുക,കൈകളിലെ സ്വാംശീകരിച്ച ഊര്‍ജ്ജത്തെ കണ്ണുകളിലേക്ക് എറ്റുവാങ്ങി
കണ്ണുകള്‍ മെല്ലെ തുറക്കാം കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്കറിയണമെങ്കില്‍
അടുത്തയാഴ്ച്ച മുതല്‍ പലപ്പോഴായി സൂര്യാജി നടത്തിയ പ്രഭാഷണങ്ങള്‍
കണിക്കൊന്നയില്‍... |
| Send your comments | |
| your comments | Good article about "suryayoga"......nice....continue psting this kind of stufs/////Vipindhanurdharan@yahoo.com |
© 2008
kanikkonna.com |
||