|

"കര്‍ണ്ണന്‍
കാടിന്റെ തണലില്‍
മലകളുടെ സുരക്ഷയില്‍
മാറു മറച്ചിട്ടും, ഒന്നും-
മറക്കാതെ അവളിരുന്നു!
മുതുകത്ത് തൂങ്ങുന്ന തുണിസഞ്ചിയില്‍
മുറിവേല്‍ക്കാത്ത ബാല്യം
കനവുകള്‍ നെയ്യുന്നു.
മേഘങ്ങള്‍ക്ക് മുലകൊടുക്കുന്ന
മാതൃസ്നേഹം........!",
സുനില്‍ രാജ് സത്യയുടെ ബ്ലോഗ് തുടങ്ങുന്നത് ഈ കവിതയോടെയാണ്.
മറുപടികാത്ത് എന്ന കവിതയാണു അടുത്തത്,
"മറുപടികാത്ത്
മഴമേഘങ്ങള്‍പോലെയാണ്
നിന്നെക്കുറിച്ചുള്ള ചിന്തകള്‍
എന്റെ മനസ്സില്‍ കാര്‍മൂടിയിരിക്കുന്നത്...!
ഒരു ജലസംഭരണിപോലെ
നിന്റെ ഹൃദയംതുറന്നുവയ്കാമെങ്കില്‍
പ്രണയമായ് പെയ്തിറങ്ങാമായിരുന്നു..!
അഭ്രപാളിയിലെ പ്രണയരംഗങ്ങള്‍ പോലെ
മരംചുറ്റിയോടാനോ-
ലാന്റ്സ്കേപ്പിലൂടുരുളാനോ
ഞാനില്ല..!
"
"“ഇത് കനകാംബരമോ,
ചെമ്പരത്തിയോ..?!”
-കാമുകി ചോദിച്ചു.
(എന്റെ കരളായിരുന്നു, പക്ഷെ അത്!)
-ഞാന്‍ പറഞ്ഞു:
“എന്റെ പ്രണയമാണത്...!“
“കേരളത്തില്‍-
കരളുള്ളവരുണ്ടോ..?”
-അവളുടെ പരിഹാസത്തില്‍ ഒരു മുന..!
“നീ എന്നെ അറിയുന്നില്ലേ...?!”-ഞാന്‍ പ്രതിവചിച്ചു.
“നിങ്ങള്‍ക്കറിയുമോ...,
പെണ്ണിന്റെ കരളിനും, ഹൃത്തിനും കുഴപ്പമില്ല...,
പക്ഷെ...നിങ്ങള്‍...”- അവള്‍ അര്‍ ദ്ധവിരാമത്തില്‍....!
“നീ ഉദ്ദേശിക്കുന്നത്...”-എന്റെ സന്ദേഹം.
“ നിങ്ങള്‍ ബീവറേജസ് കടകളിലും
ബാര്‍ കൌണ്ടറുകളിലും ക്യൂ നില്‍ക്കുന്നതായി അറിഞ്ഞു...;
കാമം എന്നോടിലങ്കില്‍ പിന്നെന്തിന് “നമ്മള്‍” ഒന്നിക്കണം?”
-അവളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍, ഞാന്‍-
“ഇന്ന”ത്തെ മദ്യപാനം നിര്‍ത്തി..!! "
ഒരുപാട് കവിതകളുടെ ഒരു ആകെത്തുകയാണു മഴപ്പാറ്റകള്‍ എന്ന ഈ ബ്ലോഗ്
അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു കവിയെ നമുക്കിതില്‍ കാണാം
സുനില്‍ രാജ് സത്യയുടെ ബ്ലോഗ് വായിക്കുക
http://rainyseasons2007.blogspot.com/
അഭിപ്രായം അറിയിക്കുക
|